Saturday, January 19th, 2019

ചെറുതോണി ടൗണില്‍ വെള്ളം കയറി

ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഇടുക്കിയില്‍ രണ്ടുഷട്ടര്‍ കൂടി ഉയര്‍ത്തി

Published On:Aug 10, 2018 | 12:13 pm

ഇടുക്കി: ഇുക്കിയിലെ ജലനിരപ്പില്‍ കാര്യമായ കുറവ് വരാത്തതിനെ തുടര്‍ന്ന് ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. രണ്ടാമത്തേയും നാലാമത്തേയും ഷട്ടറാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ഉയര്‍ത്തിയത്. ആദ്യം നാലാം ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി. പിന്നാലെ രണ്ടാമത്തെ ഷട്ടര്‍ കൂടി അത്ര തന്നെ ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ സെക്കന്‍ഡില്‍ 1.20 ലക്ഷം ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. മൂന്നാമത്തെ ഷട്ടര്‍ ഇന്നലെ ഉച്ചക്ക് 12.30ന് തന്നെ തുറന്നിരുന്നു.
എന്നാല്‍ മൂന്ന്ഷട്ടറുകള്‍ തുറന്നിട്ടും അനിയന്ത്രിതമായി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വെള്ളം ഒഴുക്കിക്കളയാന്‍ ധാരണയായിട്ടുണ്ട്. കെ.എസ്.ഇ.ബിയും ഡാം സുരക്ഷാ അധികൃതരും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. നിലവില്‍ സെക്കന്റില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇത് മൂന്നു ലക്ഷം ലിറ്ററാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ ചെറുതോണി ടൗണില്‍ വെള്ളം കയറി
നിലവില്‍ 2401.46 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്. ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും സാധ്യതയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏഷ്യയിലെ ഉയരംകൂടിയ ആര്‍ച്ച് ഡാമാണ് ഇടുക്കിയിലേത്. കുറവന്‍കുറത്തി മലകളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കി ഡാമിന്റെ സംഭരണികള്‍ ചെറുതോണിയും 30 കി.മീറ്റര്‍ അകലെയുള്ള കുളമാവ് ഡാമുമാണ്.
അതിനിടെ സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ നിലവിലെ സ്ഥിതിഗതികള്‍ അറിയിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കവും തുടര്‍ന്നുണ്ടായ ദുരിതങ്ങളും വിലയിരുത്താനാണ് കേന്ദ്രസംഘം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. എന്നാല്‍ സ്ഥിതിഗതികള്‍ അതിനേക്കാള്‍ രൂക്ഷമായ അവസ്ഥയിലാണ് ഇപ്പോള്‍. ഇക്കാര്യങ്ങള്‍ കേന്ദ്രസംഘത്തെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയില്‍ 22 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ദുരിതം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മഴ കൂടുതല്‍ ദുരിതം വിതച്ച നാലു ജില്ലകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    9 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    12 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    13 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍