Wednesday, September 26th, 2018

മഴ കുറഞ്ഞു; ഇടുക്കി ഡാം തല്‍ക്കാലം തുറക്കില

തൊടുപുഴ : ഇടുക്കി പ്രദേശത്തു മഴ കുറഞ്ഞതിനാല്‍ ചെറുതോണി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രതാ മുന്നറിയിപ്പ് തുടരുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, വരും ദിവസങ്ങളില്‍ മഴ ശക്തമായാല്‍ തുറക്കാതെപറ്റില്ലെന്നു കെഎസ്ഇബി വ്യക്തമാക്കി. ഇന്നലെ രാത്രി എട്ടുമണിക്കു 2401.70 അടിയായിരുന്നു. ഇന്നലെ പദ്ധതിപ്രദേശത്ത് 1.75 മില്ലീമീറ്റര്‍ മഴ മാത്രമാണു കിട്ടിയത്. അണക്കെട്ടിലെ നിലവിലെ സ്ഥിതിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്കും കെഎസ്ഇബി ചെയര്‍മാനും കൈമാറിയെന്നു ഡാം സുരക്ഷാ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ കെ കെ കറുപ്പന്‍കുട്ടി … Continue reading "മഴ കുറഞ്ഞു; ഇടുക്കി ഡാം തല്‍ക്കാലം തുറക്കില"

Published On:Sep 23, 2013 | 10:39 am

തൊടുപുഴ : ഇടുക്കി പ്രദേശത്തു മഴ കുറഞ്ഞതിനാല്‍ ചെറുതോണി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രതാ മുന്നറിയിപ്പ് തുടരുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, വരും ദിവസങ്ങളില്‍ മഴ ശക്തമായാല്‍ തുറക്കാതെപറ്റില്ലെന്നു കെഎസ്ഇബി വ്യക്തമാക്കി. ഇന്നലെ രാത്രി എട്ടുമണിക്കു 2401.70 അടിയായിരുന്നു. ഇന്നലെ പദ്ധതിപ്രദേശത്ത് 1.75 മില്ലീമീറ്റര്‍ മഴ മാത്രമാണു കിട്ടിയത്. അണക്കെട്ടിലെ നിലവിലെ സ്ഥിതിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്കും കെഎസ്ഇബി ചെയര്‍മാനും കൈമാറിയെന്നു ഡാം സുരക്ഷാ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ കെ കെ കറുപ്പന്‍കുട്ടി പറഞ്ഞു. പദ്ധതിപ്രദേശത്തു ക്യാംപ് ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ മടങ്ങി. ദേശീയ ദുരന്തനിവാരണസേന ഏതാനും ദിവസംകൂടി കൊച്ചിയില്‍ത്തന്നെ തുടരുമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 17,979 പേരാണ് ഇന്നലെ ഒറ്റദിവസം അണക്കെട്ടു സന്ദര്‍ശിക്കാന്‍ എത്തിയത്. ഇത് അണക്കെട്ടു സന്ദര്‍ശിച്ചവരുടെ എണ്ണത്തിലെ സര്‍വകാല റെക്കോര്‍ഡായിരുന്നു.

LIVE NEWS - ONLINE

  • 1
    51 mins ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    1 hour ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    4 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    7 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    8 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    8 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി