Thursday, January 17th, 2019

ജലനിരപ്പ് 2397 അടിയായാല്‍ മാത്രമെ ഡാം തുറക്കൂ: മന്ത്രി ചന്ദ്രശേഖരന്‍

അധികാര കേന്ദ്രങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ തല്‍സമയം അറിയിക്കണം.

Published On:Jul 31, 2018 | 1:19 pm

തിരു: ഇടുക്കിയിലെ ജലനിരപ്പ് 2397 അടിയായാല്‍ മാത്രമെ തുറന്ന് വിടുകയുള്ളൂവെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഡാം തുറക്കുന്നതിന് മുന്നോടിയായു മുന്‍കരുതല്‍ നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2395.42 അടിയാണ് നിലവിലെ ജലനിരപ്പെങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഓറഞ്ച് അലര്‍ട്ട് നല്‍കിയത് ജനങ്ങളെ പരിഭ്രാന്തരാക്കാനല്ല. ജാഗ്രതാ നിര്‍ദ്ദേശം മാത്രമാണത്. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഘട്ടംഘട്ടമായി മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി വിശദീകരിച്ചു. ജലനിരപ്പ് 2399 അടിയായാല്‍ മാത്രമെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയുള്ളൂ.
ഇനിയും ജലനിരപ്പുയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്തും. ജനങ്ങളെ പാര്‍പ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വെള്ളം ഒന്നിച്ചൊഴുകി വരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു വിധത്തിലുള്ള അപകടവും വരാത്ത രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്‍.ഡി.ആര്‍.എഫിന്റെ സംഘം എറണാകുളത്തും ഇടുക്കിയിലുമുണ്ട്. ഇവരെയെല്ലാം ഉപയോഗിച്ച് ഏതു ഘട്ടത്തെയും നേരിടാന്‍ സജ്ജമാണ്.
അധികാര കേന്ദ്രങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ തല്‍സമയം അറിയിക്കണം. ഭയപ്പെടേണ്ട കാര്യമില്ല. ജനങ്ങള്‍ അധികൃതരുമായി ഭയമില്ലാതെ സഹകരിക്കണം. ജനങ്ങളുടെ ജീവനാണ് സര്‍ക്കാരിനു വലുതെന്നും മന്ത്രി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    20 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം