Sunday, January 20th, 2019

ഇടുക്കി ഡാമിലെ ജലനിരപ്പ് 2393.78 അടിയായി ഉയര്‍ന്നു

ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും

Published On:Jul 29, 2018 | 10:38 am

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. 2393.78 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2,400 അടിയാണ് പരമാവധി സംഭരണ ശേഷി. 2400 അടിയിലെത്തുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.
2400 അടിവരെ കാക്കാതെ 2397-2398 അടി എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീര മേഖലകളില്‍ അനൗണ്‍സ്‌മെന്റും നടത്തും. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി പകല്‍ സമയത്താകും തുറക്കുക.

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    16 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    20 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം