Wednesday, November 21st, 2018

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2393 അടിയെത്തി

ഓറഞ്ച് അലര്‍ട്ടിനു രണ്ടടി മാത്രം അകലെയാണ് ഇടുക്കി അണക്കെട്ട്

Published On:Jul 28, 2018 | 7:25 pm

പൈനാവ്: ആശങ്ക വര്‍ധിപ്പിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേക്ക്. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. ഓറഞ്ച് അലര്‍ട്ടിനു രണ്ടടി മാത്രം അകലെയാണ് ഇടുക്കി അണക്കെട്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്; 135.9 അടിയിലെത്തിയിട്ടുണ്ട്.
അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിനു മുമ്പ് ഇടുക്കി ഡാം തുറന്നുവിടുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എം എം മണി ഇന്നത്തെ ജനപ്രതിനിധികളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ലെന്നും അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 2400 അടിയിലെത്തുന്നതിനു മുമ്പ് അണക്കെട്ട് ക്രമേണ തുറന്നുവിട്ട് അപകടസാധ്യത ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. 26 വര്‍ഷം മുമ്പാണ് അണക്കെട്ട് ഒടുവില്‍ തുറന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    11 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    12 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    15 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    17 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    18 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    18 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    19 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    20 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല