Wednesday, September 26th, 2018

സമരം: ഇടുക്കിയിലെ ഏലക്കൃഷി പ്രതിസന്ധിയിലേക്ക്

ഇടുക്കി: ഇടുക്കിയിലെ ഏലക്കൃഷി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ജീപ്പ് ഡ്രൈവര്‍മാരുടെ സമരമാണ് ഇടുക്കിയിലെ പുതിയ ഏല പ്രതിസന്ധിക്ക് കാരണം. സമരം കാരണം ഏലം തോട്ടങ്ങളിലേക്ക് പോകാനാകാതെ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. തിങ്കളാഴ്ചയാണ് ജീപ്പ് ഡ്രൈവര്‍മാരും സ്വകാര്യ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരും മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. തോട്ടങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരാണ് സമരം ചെയ്യുന്നത്. തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ടാക്‌സി, ടൂറിസ്റ്റ് നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ഡ്രൈവര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ചൊവ്വാഴ്ചയും തുടരുമെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. … Continue reading "സമരം: ഇടുക്കിയിലെ ഏലക്കൃഷി പ്രതിസന്ധിയിലേക്ക്"

Published On:Oct 15, 2013 | 11:42 am

ഇടുക്കി: ഇടുക്കിയിലെ ഏലക്കൃഷി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ജീപ്പ് ഡ്രൈവര്‍മാരുടെ സമരമാണ് ഇടുക്കിയിലെ പുതിയ ഏല പ്രതിസന്ധിക്ക് കാരണം. സമരം കാരണം ഏലം തോട്ടങ്ങളിലേക്ക് പോകാനാകാതെ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. തിങ്കളാഴ്ചയാണ് ജീപ്പ് ഡ്രൈവര്‍മാരും സ്വകാര്യ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരും മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. തോട്ടങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരാണ് സമരം ചെയ്യുന്നത്. തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ടാക്‌സി, ടൂറിസ്റ്റ് നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ഡ്രൈവര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ചൊവ്വാഴ്ചയും തുടരുമെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തേനിയിലെയും നെടുങ്കണ്ടത്തെയും ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന സര്‍വീസുകള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. സമരം മൂലം പതിനായിരത്തോളം തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് തൊഴിലാളികളെ എത്തിക്കുന്നതിന് സ്വകാര്യ വാഹനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നു. കുമളി, മൂന്നാര്‍, കട്ടപ്പന, വണ്ടന്‍മേട് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ജീപ്പുകള്‍ സര്‍വീസ് നടത്തുന്നത്. ഇവരില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ പിഴയീടാക്കിത്തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. 6000 മുതല്‍ 8500 വരെ പിഴയീടാക്കിയിരുന്നു. ടാക്‌സി നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്തതിനാലാണ് പിഴയീടാക്കുന്നത്. ഇതിനെതിരെയാണ് ഡ്രൈവര്‍മാരുടെ സമരം

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    12 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    16 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    17 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    18 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    19 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    19 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    19 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു