Wednesday, September 19th, 2018

ഇടുക്കിയില്‍ എല്ലാ ഷട്ടറുകളും തുറന്നു; കൊച്ചിയില്‍ അവധി പ്രഖ്യാപിച്ചു

സെക്കന്‍ഡില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് അധികൃതരുടെ ശ്രമം.

Published On:Aug 10, 2018 | 3:06 pm

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു. പ്രതീക്ഷകള്‍ തെറ്റിച്ച് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴകനത്തതോടെയാണ് കൂടുതല്‍ ശക്തമായ നടപടിയിലേക്ക് അധികൃതര്‍ കടന്നത്. പെരിയാറിന്റെ തീരത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിന് ശേഷമാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടില്‍ നിന്നും സെക്കന്‍ഡില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് അധികൃതരുടെ ശ്രമം.
നേരത്തെ, സെക്കന്റില്‍ 1.20 ലക്ഷം ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുകിയിരുന്നത്. ഇതുകൂടാതെ ജലനിരപ്പ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ അടയ്ക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എം.എം.മണി അറിയിച്ചു.
ഇന്ന് രാവിലെ 11 മണിക്കുള്ള കണക്ക് അനുസരിച്ച് 2401.46 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഷട്ടര്‍ തുറന്നെങ്കിലും ജലനിരപ്പ് കുറഞ്ഞിട്ടില്ല. ഇടുക്കിയും ഇടമലയാറും ഒരുമിച്ച് വന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ ഇടമലയാറിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിട്ടുണ്ട്. ഇനി ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. പെരിയാറിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നതോടെ ചെറുതോണി പട്ടണം ഏതാണ്ട് വെള്ളത്തിനടിയിലാണ്. ചെറുതോണിയിലെ ബസ്റ്റാന്‍ഡ് ഏതാണ്ട് ഒലിച്ചുപോയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    9 mins ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 2
    1 hour ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 3
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    3 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 5
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    4 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 7
    5 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 8
    5 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 9
    5 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍