Sunday, July 21st, 2019

ഇടുക്കിയില്‍ 2398.66 അടിയായി, ട്രെയല്‍ റണ്‍ 12 മണിക്ക്

റെഡ് അലര്‍ട്ട് നല്‍കിയ ശേഷമാകും ട്രയല്‍ റണ്‍ നടത്തുക.

Published On:Aug 9, 2018 | 11:15 am

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2398.66 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ട്രെയല്‍ റണ്‍ നടത്താന്‍ തീരുമാനം. ഉച്ചക്ക് 12 മണിക്ക് ചെറുതോണി അണക്കെട്ടിന്റെ നടുവിലെ ഷട്ടര്‍ തുറന്നാണ് ട്രെയല്‍ റണ്‍ നടത്തുക. വൈദ്യുതി മന്ത്രി എം.എം. മണിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
റെഡ് അലര്‍ട്ട് നല്‍കിയ ശേഷമാകും ട്രയല്‍ റണ്‍ നടത്തുക. അതിവേഗം ജലനിരപ്പ് ഉയരുന്നതോടെ ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ ഉന്നതതലയോഗം സംസ്ഥാന സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തത്. ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.
മഴ തുടരുന്ന സാഹചര്യത്തില്‍ ഉച്ചയോടെ അണക്കെട്ടിലെ ജലനിരപ്പ് 2399 എത്തുമെന്നാണ് നിഗമനം. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.
ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ആറു സെന്റീ മീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീടിത് മാറ്റിവെക്കുകയായിരുന്നു. ജില്ലയില്‍ ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടായി. ദുരന്തനിവാരണസേന പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    26 mins ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 2
    3 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 3
    8 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 4
    9 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 5
    11 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 6
    12 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 7
    23 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 8
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 9
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു