Friday, September 21st, 2018

മഴയും നീരൊഴുക്കും കുറഞ്ഞു; ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കില്ല

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറന്ന് വിടേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു.

Published On:Aug 2, 2018 | 9:43 am

ഇടുക്കി: ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കേണ്ടി വരില്ലെന്ന് സൂചന. 2400 അടിയെത്തുന്നതിന് മുമ്പ് തുറന്നുവിടേണ്ട ആവശ്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. അതേസമയം, മഴ ശക്തമാവുകയും നീരൊഴുക്ക് തുടരുകയും ചെയ്താല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നും അധികൃതര്‍ കണക്കാക്കുന്നു.
രാവിലെ എട്ടുമണിക്ക് എടുത്ത റീഡിംഗില്‍ 2396.12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 91.83% വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 2395 ആയതിന് പിന്നാലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം ഒരടി മാത്രമാണ് ജലനിരപ്പില്‍ ഉയര്‍ച്ചയുണ്ടായത്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറന്ന് വിടേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുത മന്ത്രി എം.എം.മണിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എം.എം മണി ഇന്ന് അടുക്കി അണക്കെട്ട് സന്ദര്‍ശിക്കുന്നുണ്ട്. കളക്ട്രേറ്റില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും നടക്കും. പരീക്ഷണ തുറക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ ഈ യോഗത്തിലായിരിക്കും തീരുമാനിക്കുക.

 

LIVE NEWS - ONLINE

  • 1
    2 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    3 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    3 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    3 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    4 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    4 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    5 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    5 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    6 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച