Friday, September 21st, 2018

ഇടുക്കിയില്‍ ജലനിരപ്പ് 2395.26 അടിയായി ഉയര്‍ന്നു

റെഡ് അലര്‍ട്ട് നല്‍കി 15 മിനിറ്റിനു ശേഷം ഡാം തുറക്കും.

Published On:Jul 31, 2018 | 9:21 am

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്ന്് രാവിലെ ആറോടെ 2395.26 അടിയായി ഉ!യര്‍ന്നു. അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്തും. ജലനിരപ്പ് 2,399 അടിയിലെത്തുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കി ഡാം തുറക്കുമെന്നാണു അറിയിച്ചിരിക്കുന്നത്.
ജലനിരപ്പ് 2395 അടിയിലെത്തിയ ഉടനെ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് നല്‍കും. റെഡ് അലര്‍ട്ട് നല്‍കി 15 മിനിറ്റിനു ശേഷമാണ് തുറക്കുന്നത്. അതിനുമുമ്പേ സുരക്ഷാക്രമീകരണം പൂര്‍ത്തിയാക്കും. പകല്‍ മാത്രമെ അണക്കെട്ടു തുറക്കാവൂ എന്ന് വൈദ്യുതി മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
അണക്കെട്ടിന് താഴെ പ്രദേശങ്ങളിലുള്ളവര്‍ക്കും ചെറുതോണിപ്പുഴയുടെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. സ്ഥിതി വിലയിരുത്താന്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് കണ്‍ട്രോള്‍ റൂം ക്രമീകരിച്ചത്.

 

LIVE NEWS - ONLINE

  • 1
    18 mins ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    1 hour ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    3 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    3 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    7 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    10 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    11 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    11 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി