കാസര്‍കോട്: പതിറ്റാണ്ടുകളായി അനാഥമായി കിടന്ന തൃക്കരിപ്പൂരില്‍ ഇടയിലക്കാട് വേണുഗോപാലക്ഷേത്രം നവീകരണം പൂര്‍ത്തിയാക്കി. 31 മുതല്‍ ജൂണ്‍ രണ്ടുവരെ പ്രതിഷ്ഠ ഉല്‍സവം നടത്തും. തകര്‍ന്നുകിടന്നിരുന്ന ക്ഷേത്രം ഏറെക്കാലം ശ്രീകൃഷ്ണഭജനമഠമായിരുന്നു. സ്വര്‍ണ പ്രശ്നചിന്തയില്‍ മൂന്നുവര്‍ഷം മുന്‍പാണു നാട്ടുകാര്‍ ക്ഷേത്രനിര്‍മാണത്തിനു രംഗത്തിറങ്ങിയത്. ശ്രീകോവില്‍, പാചകപുര, മണിക്കിണര്‍, ചുറ്റുമതില്‍ എന്നിവ പൂര്‍ത്തിയാക്കി ഉപദേവതമാരുടെ ദേവസ്ഥാനം നിര്‍മിക്കാന്‍ ബാക്കിയുണ്ട്. ഉല്‍സവത്തിനു മുന്നോടിയായി ഇന്നു രാവിലെ ഒന്പതിനു ചക്രപാണി മഹാക്ഷേത്രത്തില്നിന്നു ദേവവിഗ്രഹം ഘോഷയാത്രയായി എഴുന്നള്ളിക്കുമെന്നു പ്രസിഡന്റ് പി.വി. രാജീവന്, സെക്രട്ടറി പി.വി. നളിനാക്ഷന്, ട്രഷറര്‍ കെ. … Continue reading "ഇടയിലക്കാട് വേണുഗോപാലക്ഷേത്രത്തില്‍ പ്രതിഷ്ഠ ഉല്‍സവം"