Tuesday, September 25th, 2018

അളവില്ലാത്ത സ്‌കൂപ്പിന്റെ പേരില്‍ കണക്കില്ലാത്ത തട്ടിപ്പ്

ന്യൂജെന്‍ പാര്‍ലറുകളുടെ ആരംഭത്തോടെയാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായത്.

Published On:Jun 26, 2018 | 10:54 am

കണ്ണൂര്‍: മധുരം നുകരാന്‍ എത്തുന്നവരുടെ കീശ കൊള്ളയടിച്ച് ന്യൂജെന്‍ ഐസ്‌ക്രീം പാര്‍ലറുകള്‍. പ്രമുഖ മാളിലെ പ്രീമിയം ഐസ്‌ക്രീം പാര്‍ലറിലുള്‍പ്പെടെ അമിതവില ഈടാക്കുന്നത് കണ്ടതോടെ സംസ്ഥാന വ്യാപകമായി പരിശോധന നനടത്താന്‍ അളവ് തൂക്ക വകുപ്പ് നടപടി തുടങ്ങി. അളവും തൂക്കവും വിലയും രേഖപ്പെടുത്താതെ ന്യൂജെന്‍ പാര്‍ലറുകളില്‍ ഐസ്‌ക്രീം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് കൈയ്യോടെ പിടികൂടിയതില്‍ നടപടി.
അമിതവില ഈടാക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലും ഇടപ്പള്ളിയിലും ഒരേസമയം നടത്തിയ പരിശോധനകളിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. സിംഗിള്‍ സ്‌കൂപ്പ് (55), ഡബിള്‍ സ്‌കൂപ്പ് (ഡി എസ്), ത്രിബിള്‍ സ്‌കൂപ്പ് (സിംഗിള്‍ 55 + ഡബിള്‍ 55) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പ്രീമിയം പാര്‍ലറുകളില്‍ ഐസ്‌ക്രീമുകള്‍ നല്‍കുന്നത്. ഡിസ്‌പോസിബിള്‍ കപ്പുകളില്‍ നല്‍കുന്ന ഇത്തരം ഐസ്‌ക്രീമില്‍ തൂക്കവും വിലയും രേഖപ്പെടുത്തില്ല. ബില്‍ വരുമ്പോഴാണ് കണ്ണ് തള്ളുന്നത്. അളവ് തൂക്കനിയമ പ്രകാരം പാക്കേജ്ഡ് ഉല്‍പ്പന്നങ്ങളില്‍ കൃത്യമായ തൂക്കവും വിലയും ഉള്‍പ്പെടെ രേഖപ്പെടുത്തിയിരിക്കണം. ഇത് മറികടക്കാനാണ് സിംഗിള്‍, ഡബിള്‍, ത്രിബിള്‍ സ്‌കൂപ്പുകളെന്ന പേരില്‍ വില്‍പ്പന തുടങ്ങിയത്. സ്‌കൂപ്പ് എന്ന പേരിലുള്ള വില്‍പ്പന അളവ് തൂക്ക നിയമപ്രകാരം അനുവദനീയമല്ലെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂജെന്‍ പാര്‍ലറുകളുടെ ആരംഭത്തോടെയാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായത്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ ഒരു പാര്‍ലറിലെ സിംഗിള്‍ സ്‌കൂപ്പ് ഐസ്‌ക്രീം തൂക്കിയപ്പോള്‍ 80 ഗ്രാമാണെന്ന് കണ്ടെത്തി. 55 രൂപയാണ് ഇതിന് ഈടാക്കിയത്. 160 ഗ്രാമിന് 110 രൂപയും 240 ഗ്രാമിന് 165 രൂപയും വില ഈടാക്കും. മറ്റ് പല പാര്‍ലറുകളിലും 300 രൂപ മുതലാണ് വില.
ഗുണനിലവാരം കൂടിയ ഐസ്‌ക്രീം ആയതിനാലാണ് ഉയര്‍ന്ന വിലയെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. എത്ര ഉയര്‍ന്ന ഗുണനിലവാരമായാലും അളവും തൂക്കവും വിലയും ഉല്‍പ്പന്നത്തില്‍ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ഇന്ത്യയിലെയും ചില വിദേശ രാജ്യങ്ങളിലെയും ബ്രാന്‍ഡഡ് കമ്പനികളുടെ ഐസ്‌ക്രീം ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്ത് ഇങ്ങനെ വിറ്റഴിക്കുന്നുണ്ട്. ഗുണനിലവാരത്തിന്റെ പേരില്‍ ഉയര്‍ന്ന വില ഈടാക്കുന്നതില്‍ അളവ് തൂക്ക വകുപ്പിന് ഇടപെടാന്‍ സാധിക്കില്ലെങ്കിലും തൂക്കം കാണിച്ചില്ലെങ്കില്‍ പിഴ ഉള്‍പ്പെടെ ശിക്ഷാ നടപടികളെടുക്കാന്‍ അളവ് തൂക്ക വകുപ്പിന് അംഗീകാരമുണ്ട്. ചില പാര്‍ലറുകള്‍ക്ക് 240000 രൂപ ചുമത്തി. ഐസ്‌ക്രീം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ തൂക്കം രേഖപ്പെടുത്തുന്നതുള്‍പ്പെടെ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    13 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    13 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    18 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    18 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    19 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    20 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു