Tuesday, September 25th, 2018

ഐബോളിന്റെ പ്രെജക്ടര്‍ ഫോണ്‍

    പ്രൊജക്ടര്‍ ഫോണുമായി ഐബോളും രംഗത്ത്. നിലവിലുള്ളതില്‍ ഏറ്റവും കരുത്തേറിയ പ്രൊജക്ടര്‍ ഫോണ്‍ എന്ന വിശേഷണവുമായാണ് എബോളിന്റെ വരവ്. 18,999 രൂപയാണ് ഫോണിന്റെ വില. എന്നാല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആയ ഫ് ളിപ്കാര്‍ട്ടില്‍ 17,990 രൂപക്ക് ഫോണിന്റെ ബുക്കിംഗ്് ആരംഭിച്ചിരിക്കുന്നു. ഫോണിലെ ചിത്രങ്ങളും വീഡിയോകളും ചുമരിലോ, സ്‌ക്രീനിലോ ഏറെ വലിപ്പത്തില്‍ പ്രൊജക്ട് ചെയ്യാനാകും എന്നതാണ് പ്രൊജക്ടര്‍ ഫോണിന്റ പ്രത്യേകത. അതായത്, എല്‍.സി.ഡി. പ്രൊജക്ടറിന്റെ ചെറുരൂപം. ലോകത്തിലെ ആദ്യ 35 ലുമന്‍സ് പ്രൊജക്ഷന്‍ സംവിധാനമാണ് ഫോണിലേതെന്ന് ഐബോള്‍ … Continue reading "ഐബോളിന്റെ പ്രെജക്ടര്‍ ഫോണ്‍"

Published On:Sep 10, 2013 | 5:40 pm

I Ball Projector Phone

 

 
പ്രൊജക്ടര്‍ ഫോണുമായി ഐബോളും രംഗത്ത്. നിലവിലുള്ളതില്‍ ഏറ്റവും കരുത്തേറിയ പ്രൊജക്ടര്‍ ഫോണ്‍ എന്ന വിശേഷണവുമായാണ് എബോളിന്റെ വരവ്. 18,999 രൂപയാണ് ഫോണിന്റെ വില. എന്നാല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആയ ഫ് ളിപ്കാര്‍ട്ടില്‍ 17,990 രൂപക്ക് ഫോണിന്റെ ബുക്കിംഗ്് ആരംഭിച്ചിരിക്കുന്നു. ഫോണിലെ ചിത്രങ്ങളും വീഡിയോകളും ചുമരിലോ, സ്‌ക്രീനിലോ ഏറെ വലിപ്പത്തില്‍ പ്രൊജക്ട് ചെയ്യാനാകും എന്നതാണ് പ്രൊജക്ടര്‍ ഫോണിന്റ പ്രത്യേകത. അതായത്, എല്‍.സി.ഡി. പ്രൊജക്ടറിന്റെ ചെറുരൂപം. ലോകത്തിലെ ആദ്യ 35 ലുമന്‍സ് പ്രൊജക്ഷന്‍ സംവിധാനമാണ് ഫോണിലേതെന്ന് ഐബോള്‍ അവകാശപ്പെടുന്നു. 640 ത 480 പിക്‌സല്‍ റിസല്യൂഷനോടെ 32 ഇഞ്ച് വലുപ്പത്തില്‍ ദൃശ്യങ്ങള്‍ പ്രൊജക്ട് ചെയ്യാന്‍ ഫോണിനാകും. 480 ത 800 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ നാലിഞ്ച് ഐ.പി.എസ്.ഡബ്ല്യൂ. വി.ജി.എ. സ്‌ക്രീനാണ് ഫോണിന്റേത്. വണ്‍ജിഗാഹെര്‍ട്‌സ് ഡ്യൂവല്‍കോര്‍ കോര്‍ട്ടെക്‌സ് എ9 പ്രോസസ്സറും 512 എം.ബി.റാമും ഉണ്ട്.
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലീബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറ, എല്‍.ഇ.ഡി.ഫ്‌ലാഷ്, വീഡിയോ കോളിങ്ങിനായി 0.3 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 1500 എം.എ.എച്ച്. ബാറ്ററി, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, ഡ്യുവല്‍ സിം സൗകര്യം എന്നിവയാണ് മറ്റു സവിശേഷതകള്‍.

LIVE NEWS - ONLINE

  • 1
    16 mins ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    27 mins ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    35 mins ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    1 hour ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    2 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    3 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    4 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    4 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു