Sunday, September 23rd, 2018

ഐ എ എസ് പദവി കളങ്കപ്പെടുത്താനും വാശിയോ?

            കേരളത്തില്‍ ഐ എ എസ് ഉന്നത തലത്തില്‍ നടക്കുന്ന ചക്കളത്തിപ്പോരാട്ടം ഭരണതലത്തിലാകെ മോശം പ്രതിഛായസൃഷ്ടിച്ചിരിക്കുകയാണ്. ഭരണ സ്തംഭനം സൃഷ്ടിക്കുംവിധത്തില്‍ നീളുന്ന വാക്ക് പോരും ആരോപണ-പ്രത്യാരോപണങ്ങളും എല്ലാവിധ സീമകളും ലംഘിച്ചിട്ടും ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യ സംവിധാനത്തിന് ഒട്ടും യോജിച്ചതല്ല. ഐ എ എസ് പോര് മൂത്ത് അവസാനം ലൈംഗികാപവാദം വരെയെത്തിയെന്നത് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ കാര്യക്ഷമമായും ഫലപ്രദമായും കൊണ്ടുനടക്കേണ്ടവരാണ് അതത് ഭരണതലങ്ങളിലെ … Continue reading "ഐ എ എസ് പദവി കളങ്കപ്പെടുത്താനും വാശിയോ?"

Published On:Jun 21, 2014 | 2:38 pm

IAS Full

 

 

 

 

 

 

കേരളത്തില്‍ ഐ എ എസ് ഉന്നത തലത്തില്‍ നടക്കുന്ന ചക്കളത്തിപ്പോരാട്ടം ഭരണതലത്തിലാകെ മോശം പ്രതിഛായസൃഷ്ടിച്ചിരിക്കുകയാണ്. ഭരണ സ്തംഭനം സൃഷ്ടിക്കുംവിധത്തില്‍ നീളുന്ന വാക്ക് പോരും ആരോപണ-പ്രത്യാരോപണങ്ങളും എല്ലാവിധ സീമകളും ലംഘിച്ചിട്ടും ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യ സംവിധാനത്തിന് ഒട്ടും യോജിച്ചതല്ല. ഐ എ എസ് പോര് മൂത്ത് അവസാനം ലൈംഗികാപവാദം വരെയെത്തിയെന്നത് അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളെ കാര്യക്ഷമമായും ഫലപ്രദമായും കൊണ്ടുനടക്കേണ്ടവരാണ് അതത് ഭരണതലങ്ങളിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍. സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ ഇത്തരത്തില്‍ വഴിവിട്ട് പെരുമാറുന്നതും തെരുവില്‍ പരസ്യമായി വാക്ക് പോരിലും മറ്റും ഏര്‍പ്പെടുന്നത് കണ്ട് സാധാരണ ജനം പോലും അത്ഭുതപ്പെടുകയാണ്. ഇവരെ നേര്‍വഴിക്ക് നയിച്ചില്ലെങ്കില്‍ ഇപ്പോഴത്തെവാക്ക്‌പോര് മൂത്ത് അര്‍ബുദം കണക്കെ മറ്റ് ഐ എ എസ് ഓഫീസര്‍മാരിലേക്കും പടരുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങിനെ വന്നാല്‍ കാര്യങ്ങള്‍ കൈവിടുക തന്നെ ചെയ്യും. ഇത് ഭരണ സ്തംഭനത്തിലേക്ക് നീങ്ങുമെന്ന കാര്യത്തിലും സംശയമില്ല. ചീഫ് സെക്രട്ടറിക്കെതിരെ ഒരു വിഭാഗത്തിന്റെ പടയൊരുക്കമാണ് ഉന്നതതലത്തില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് കാരണം. തങ്ങളുടെ വാര്‍ഷീക രഹസ്യ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി നിയമവിരുദ്ധമായി ആവശ്യമില്ലാതെ കാര്യങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണെന്ന ഗുരുതര ആരോപണങ്ങളാണ് ഐ എസ് എസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇതേക്കുറിച്ച് ഐ എ എസ് അസോസിയേഷനില്‍ ചര്‍ച്ച വന്നപ്പോള്‍ ഒരു വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി രംഗത്തിറങ്ങിയതോടെയാണ് കളികാര്യമായത്. ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര പരാതിയുമായി പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി വകുപ്പ് സെക്രട്ടറി പരസ്യമായി രംഗത്തുവന്നതോടെ ഐ എ എസ് വാക്ക് പോര് പാരമ്യത്തിലെത്തി. ആരോപണങ്ങള്‍ ഉന്നയിക്കുമാത്രമല്ല ചെയ്തത്, മറിച്ച് ചീഫ് സെക്രട്ടറിക്കെതിരെ അസോസിയേഷനില്‍ രേഖാമൂലം പരാതിയും നല്‍കി. വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ മാത്രമേ ചീഫ് സെക്രട്ടറിക്കെതിരെ പരാതിപ്പെടാന്‍ പാടുള്ളൂവെന്ന ലിഖിത നിയമം തെറ്റിച്ചതിനാല്‍ പരാതിനല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതോടെ വിവാദങ്ങള്‍ നിറഞ്ഞ് നിന്നു. കാര്യങ്ങള്‍ ഇവിടം കൊണ്ടും അവസാനിച്ചില്ല. ചീഫ് സെക്രട്ടറിക്കെതിരെ നല്‍കിയ പരാതിയുടെ മറപിടിച്ച് മറ്റ് പല ഐ എ എസ്‌കാരും അതത് വകുപ്പ് മേധാവികള്‍ക്കെതിരെ പ്രസ്താവനകളും പരാതികളുമായി രംഗത്ത് വന്നതോടെ കാര്യങ്ങള്‍ ജനത്തിന് നന്നേ ബോധ്യപ്പെട്ടു. ചേരിതിരിഞ്ഞ് കാര്യങ്ങള്‍ അവസാനം ലൈംഗീകാരോപണത്തില്‍ വരെയെത്തി. വാക്ക് പോര് ഇവിടെയും അവസാനിക്കാന്‍ സാധ്യതയില്ലെന്ന സൂചനകളാണ് തലസ്ഥാനത്ത് നിന്നുവരുന്നത്. ഐ എ എസ് കാര്യങ്ങള്‍ നിയന്ത്രണം വിട്ട സ്ഥിതിക്ക് ഇനിയും പലതും കാണാനും കേള്‍ക്കാനുമിരിക്കുന്നു. അതില്‍പലതും എരിവും പുളിയും ചേരുമെന്നതിനാല്‍ കാര്യം കുശാല് തന്നെ. എന്നാല്‍ ഇതിന് പിന്നീല്‍ ചില ഐ എ എസ്സുകാരാണെന്നോര്‍ക്കുമ്പോഴാണ് ലജ്ജതോന്നുന്നത്. ഐ എ എസ് തലപ്പത്ത് കാര്യങ്ങല്‍ നിയന്ത്രണത്തിന്റെ പരിധി ലംഘിച്ചിട്ടും മന്ത്രിതലത്തില്‍ ആരും ഇടപെടാത്തതും ചര്‍ച്ചാവിഷയമാവുകയാണ്. ഐ എ എസ്സുകാരെ കയറൂരിവിടാന്‍ തന്നെയാണോ ഭാവം? ഇനി അതല്ല ഇവരെ നിലക്ക് നിര്‍ത്തുന്നതിന് അതാത് വകുപ്പ് മന്ത്രിമാര്‍ക്കും മറ്റുംവല്ല തടസ്സങ്ങളുമുണ്ടോ? ഇത്യാദി ചോദ്യങ്ങളാണുയര്‍ന്നു വരുന്നത്. ഐ എ എസ് പദവിക്ക് അതിന്റേതായ മാന്യതയും അന്തസ്സുമൊക്കെയുണ്ട്. ജനങ്ങളും അത്തരത്തിലാണ് കാണുന്നത്. പരസ്പരം ചേരിതിരിഞ്ഞ് കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു പറയാന്‍ തുടങ്ങിയാല്‍ സര്‍ക്കാര്‍ കാര്യങ്ങളാണ് പരുങ്ങലിലാവുക. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം സര്‍ക്കാരിനും ഉത്തമബോധ്യമുണ്ടാകണം. ഐ എ എസ്സ് കാര്യങ്ങള്‍ കൈവിടുമെന്ന ഘട്ടം വരികയാണെങ്കില്‍ ഉടന്‍ ഇടപെട്ട് പ്രശ്‌നപരിഹാരം കാണുകയാണ് വേണ്ടത്. അല്ലാതെ പുണ്ണില്‍കുത്തിപഴുത്ത് നാറുന്നത് വരെ കാത്തുനില്‍ക്കുകയല്ലവേണ്ടത്. ചക്കളത്തിപ്പോരാട്ടത്തിനോട് ജനത്തിന് തെല്ലും താല്‍പ്പര്യമില്ലെന്നോര്‍ക്കണം.

LIVE NEWS - ONLINE

 • 1
  8 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  10 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  12 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  14 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  16 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  16 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി