Tuesday, August 22nd, 2017

മഞ്ഞപ്പടയിലേക്ക് കൂടുതല്‍ വിദേശ താരങ്ങള്‍

ഘാനയുടെ കറേജ് പെകൂസണ്‍, സെര്‍ബിയന്‍ താരം നെമില്‍ജ ലാകിക് പെസിക് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്ന യുവരക്തങ്ങള്‍.

Published On:Aug 11, 2017 | 11:16 am

കൊച്ചി:യുവതാരങ്ങളെ ലക്ഷ്യമിട്ട് നാലാം ഐ എസ് എല്‍ സീസണില്‍ കിരീടം തേടിയിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് കരുത്തായി ഘാനയുടെ ആക്രമണവും സെര്‍ബിയയുടെ പ്രതിരോധവും. ഘാനയുടെ മിഡ്ഫീല്‍ഡര്‍ കറേജ് പെകൂസണ്‍, സെര്‍ബിയന്‍ പ്രതിരോധ താരവുമായ നെമില്‍ജ ലാകിക് പെസിക് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിട്ട യുവരക്തങ്ങള്‍.
സ്ലൊവാനിയന്‍ ക്ലബ്ബായ എഫ് സി കോപ്പറിന് വേണ്ടി കളിക്കുന്ന പെകൂസണ്‍ മികച്ച അറ്റാക്കിംഗ് ഫീല്‍ഡറാണ്. ഫോര്‍വേഡായി കളിക്കുന്ന സി കെ വിനീതിനും ഇയാന്‍ ഹ്യൂമിനും പന്തെത്തിച്ചു കൊടുക്കുന്ന ജോലിയായിരിക്കും പെകൂസന്റേത്. മലയാളികളുടെ പ്രിയപ്പെട്ട ജോസൂട്ടന്റെ കുറവ് നികത്തുന്ന ജോലി. 25കാരനായ നെമന്‍ജ ഓസ്ട്രിയന്‍ ക്ലബ്ബായ കഫെന്‍ബര്‍ഗിന്റെ താരമാണ്. ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച പ്രതിരോധതാരമായ സന്ദേശ് ജിംഗാനൊപ്പം നെമന്‍ജ കൂടി എത്തുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കോട്ട തകര്‍ക്കാന്‍ എതിരാളികള്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും..

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു