Tuesday, September 18th, 2018

ഐ.എന്‍.എസ് വിക്രാന്ത് നീരണിഞ്ഞു

  കൊച്ചി: അത്യാധുനിക ഇന്ത്യന്‍ നിര്‍മിത വിമാനവാഹിനി ഐ.എന്‍.എസ് വിക്രാന്ത് ഇന്ന് നീറ്റിലിറക്കി. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയാണ് നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചത്. ആന്റണിയും ചടങ്ങില്‍ സംബന്ധിച്ചു. യാനങ്ങള്‍ സേന മേധാവികളുടെയോ ഓഫീസര്‍മാരുടെയോ ഭാര്യമാര്‍ നീറ്റിലിറക്കുന്നതാണ് പാരമ്പര്യം. പ്രതിരോധ രംഗത്തിന് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിതെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. കപ്പിലിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു. നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ജലം തൊടുന്ന വിക്രാന്ത് അവശേഷിക്കുന്ന രണ്ടും … Continue reading "ഐ.എന്‍.എസ് വിക്രാന്ത് നീരണിഞ്ഞു"

Published On:Aug 12, 2013 | 1:15 pm

INS Vikrant

 
കൊച്ചി: അത്യാധുനിക ഇന്ത്യന്‍ നിര്‍മിത വിമാനവാഹിനി ഐ.എന്‍.എസ് വിക്രാന്ത് ഇന്ന് നീറ്റിലിറക്കി. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയാണ് നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചത്. ആന്റണിയും ചടങ്ങില്‍ സംബന്ധിച്ചു. യാനങ്ങള്‍ സേന മേധാവികളുടെയോ ഓഫീസര്‍മാരുടെയോ ഭാര്യമാര്‍ നീറ്റിലിറക്കുന്നതാണ് പാരമ്പര്യം. പ്രതിരോധ രംഗത്തിന് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിതെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. കപ്പിലിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.
നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ജലം തൊടുന്ന വിക്രാന്ത് അവശേഷിക്കുന്ന രണ്ടും മൂന്നും ഘട്ട നിര്‍മാണവും പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി 2018 സെപ്റ്റംബറില്‍ കമീഷനിംഗ്് നടത്തി നാവികസേനയുടെ ഭാഗമാകും. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിലാണ് നിര്‍മിച്ചിരിക്കുന്നത്. 30 യുദ്ധവിമാനങ്ങളെ കപ്പലിന് വഹിക്കാനാകും. 3,260 കോടി രൂപയാണ് വിമാന വാഹിനിയുടെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. നാവികസേനയും ഷിപ്പ്യാര്‍ഡും സംയുക്തമായാണ് കപ്പല്‍ നിര്‍മിക്കുന്നത്.
40000 ടണ്‍ ഭാരമുള്ള ഇത്തരത്തിലൊരു യുദ്ധക്കപ്പല്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. യു.എസ്, ഫ്രാന്‍സ്, റഷ്യ, ഇംഗഌണ്ട് എന്നീ രാജ്യങ്ങള്‍ക്കാണ് ഇത്തരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലുള്ളത്. ബഹുതല റഡാര്‍ സംവിധാനം, ക്‌ളോസ് ഇന്‍ വെപണ്‍ സിസ്റ്റം എന്നിവയാണ് കപ്പലിന്റെ പ്രത്യേകതകള്‍. മിഗ് 29 കെ യുദ്ധവിമാനങ്ങളും യുദ്ധത്തിനുപയോഗിക്കുന്ന ചെറുവിമാനങ്ങളും (എല്‍.സി.എ), ഹെലികോപ്ടറുകളും വിമാനവാഹിനിയിലുണ്ടാകും. രണ്ടും മൂന്നുംഘട്ട നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ 2017ല്‍ പരീക്ഷണ ഓട്ടം നടത്തും.

 

LIVE NEWS - ONLINE

  • 1
    6 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    1 hour ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    4 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    5 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    8 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    8 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    8 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്