ഐ ലീഗ് ഫുട്‌ബോള്‍; മോഹന്‍ ബഗാനു ജയം

Published:January 9, 2017

Football Full 9119119

 

 

കോല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ മോഹന്‍ ബഗാനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബഗാന്റെ ജയം. പത്തുപേരായി ചുരുങ്ങിയ ശേഷമാണ് ബഗാന്‍ ജയിച്ചു കയറിയത്. ആദ്യപകുതിയില്‍ ബല്‍വന്ദ് സിംഗ് നേടിയ ഗോളാണ് ബഗാനെ വിജയത്തില്‍ എത്തിച്ചത്. 28 മിനിറ്റില്‍ ഹെഡറിലൂടെ പന്ത് വലയില്‍ എത്തിക്കുകയായിരുന്നു.
65-ാം സെറിറ്റണ്‍ ഫെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്ത ബഗാന്റെ സുഭാഷിഷ് ബോസ് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോയതോടെ ബഗാന്‍ പത്തുപേരായി. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ ചര്‍ച്ചിലിനായില്ല.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.