Friday, April 26th, 2019

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഒക്ടോബറില്‍ വരുന്നു

23 ന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

Published On:Aug 28, 2018 | 10:05 am

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഒക്ടോബര്‍ 23 ന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഔദ്യോഗിക വരവില്‍ മാത്രമെ പുതിയ ഹാച്ച്ബാക്കിന്റെ പേര് ഹ്യുണ്ടായി വെളിപ്പെടുത്തുകയുള്ളൂ. സാന്‍ട്രോയ്ക്കൊപ്പം വാലറ്റത്ത് മറ്റൊരു പേരുകൂടി ചേര്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. മുന്‍തലമുറ i10 ഒരുങ്ങിയിരുന്ന അടിത്തറയില്‍ നിന്നുതന്നെയാകും പുതുതലമുറ സാന്‍ട്രോയും പുറത്തുവരിക. അതേസമയം പഴയ i10 ഹാച്ച്ബാക്കിനെക്കാള്‍ കൂടുതല്‍ നീളവും വലുപ്പവും പുതിയ സാന്‍ട്രോ അവകാശപ്പെടും.
ഹ്യുണ്ടായിയുടെ പരിഷ്‌കരിച്ച 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും വരാന്‍ പോകുന്ന സാന്‍ട്രോയില്‍. എന്നാല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ച 1.1 ലിറ്റര്‍ എഞ്ചിന്‍ പാലിക്കും. മാനുവല്‍ ഗിയര്‍ബോക്സിനെ പുറമെ എഎംടി ഗിയര്‍ബോക്‌സിനെയും സാന്‍ട്രോയില്‍ ഹ്യുണ്ടായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ എഎംടി പതിപ്പ് ലഭിക്കുന്ന ആദ്യ ഹ്യുണ്ടായി കാറായി സാന്‍ട്രോ മാറും.
ബീജ്, ബ്ലാക് നിറങ്ങള്‍ ഇടകലര്‍ന്ന ഇരട്ടനിറ ശൈലിയാകും അകത്തളത്തില്‍ ഒരുങ്ങുക. പുതിയ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം നിര്‍ദ്ദേശങ്ങള്‍ പാലിച്ചെത്തുന്ന കാറില്‍ ഒന്നലധികം എയര്‍ബാഗുകള്‍, എബിഎസ് എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ ഇവ രണ്ടും നിര്‍ബന്ധമാണ്.

LIVE NEWS - ONLINE

  • 1
    58 mins ago

    ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

  • 2
    4 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 3
    6 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 4
    7 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 5
    8 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 6
    8 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 7
    9 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 8
    9 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    9 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി