Monday, November 19th, 2018

പരീക്ഷണയോട്ടം നടത്തുന്ന പുതിയ ഹ്യുണ്ടായി സാന്‍ട്രോയുടെ ചിത്രങ്ങള്‍

കനത്ത രീതിയില്‍ തുണിയുടുപ്പിച്ച് തിരിക്കേറിയ ദില്ലിയിലാണ് സാന്‍ട്രോ പരീക്ഷണയോട്ടം നടത്തുന്നത്

Published On:Apr 14, 2018 | 11:59 am

പുതിയ സാന്‍ട്രോ വരുന്നതും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ അധികം വൈകാതെ തന്നെ തന്നെ സാന്‍ട്രോ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. കാരണം കഴിഞ്ഞ ദിവസം വാഹനം ടെസ്റ്റ് റൈഡ് നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
കനത്ത രീതിയില്‍ തുണിയുടുപ്പിച്ച് തിരിക്കേറിയ ദില്ലിയിലാണ് സാന്‍ട്രോ പരീക്ഷണയോട്ടം നടത്തുന്നത്. എന്തായാലും ആ പഴയ ടോള്‍ ബോയ് ശൈലിയില്‍ തന്നെയാണ് പുതിയ സാന്‍ട്രോയുടെ രൂപകല്‍പനയെന്ന് ചിത്രങ്ങളില്‍ നിന്നും മനസിലാക്കാം. രൂപം പഴയതെങ്കിലും പുതുമയാര്‍ന്ന ഡിസൈനായിരിക്കും സാന്‍ട്രോയ്ക്ക് എന്നത് ശ്രദ്ധേയം. കസ്‌കേഡിംഗ് ഗ്രില്ലില്‍ പുതിയ ഡിസൈന്‍ ശൈലി പ്രതീക്ഷിക്കാം.
എന്‍ട്രി ലെവല്‍ കാര്‍ എന്ന വിശേഷണം തന്നെയാകും രണ്ടാം വരവിലും സാന്‍ട്രോയ്ക്ക്. അതുകൊണ്ടു തന്നെ അലോയ് വീലുകള്‍ക്ക് പകരം വീല്‍ കവറോട് കൂടിയ സ്റ്റീല്‍ വീലുകളായിരിക്കും സാന്‍ട്രോയില്‍. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും രണ്ടാം വരവില്‍ സാന്‍ട്രോയില്‍. താഴ്ന്ന പതിപ്പുകളില്‍ 800 സിസി പെട്രോള്‍ എഞ്ചിനെ നല്‍കി കമ്പനി ചെലവു കുറയ്ക്കാന്‍ ശ്രമിച്ചേക്കും. അഞ്ചു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. ഹ്യുണ്ടായി നിരയില്‍ ഇയോണിനും ഗ്രാന്‍ഡ് i10 നും ഇടയിലാകും സാന്‍ട്രോയുടെ സ്ഥാനം.

LIVE NEWS - ONLINE

  • 1
    10 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    10 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    13 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    16 hours ago

    ശബരിമല കത്തിക്കരുത്

  • 5
    17 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    18 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    19 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’