Saturday, January 19th, 2019

ഹ്യുണ്ടായി ക്രെറ്റ ഫെയ്സ്ലിഫ്റ്റ് ബുക്കിംഗ് തുടങ്ങി

മെയ് അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

Published On:May 5, 2018 | 9:02 am

പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്സ്ലിഫ്റ്റ് ബുക്കിംഗ് തുടങ്ങി. ക്രെറ്റ ഫെയ്സ്ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചതായി ബംഗളൂരു ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കി. 25,000 രൂപയാണ് ബുക്കിംഗ് തുക. മെയ് അവസാനത്തോടെ ക്രെറ്റ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് വിവരം. എന്നാല്‍ പുതിയ ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ വില ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടില്ല. രൂപഘടനയിലും ഫീച്ചറുകളിലും ഒരുപാട് മാറ്റങ്ങളോടെയാണ് 2018 ഹ്യുണ്ടായി ക്രെറ്റ വിപണിയില്‍ എത്തുക. പരിഷ്‌കരിച്ച ഹെഡ്ലാമ്പുകള്‍, പുതിയ ബമ്പറുകള്‍, ഫോഗ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ പുതിയ ക്രെറ്റ മനോഹരമാക്കും.
പുതിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തെ പ്രധാന സവിശേഷത. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിനുണ്ടാകും. പ്രായോഗിക മികവുള്ള സെന്റര്‍ കണ്‍സോളാണ് പുതിയ ക്രെറ്റയിലുള്ളതെന്നും സൂചനയുണ്ട്.
മൂന്ന് എഞ്ചിന്‍ പതിപ്പുകളിലാകും പുതിയ ക്രെറ്റ വരുന്നത്. 1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ പുതിയ ക്രെറ്റയില്‍ ലഭ്യമാകും. 121 bhp കരുത്തും 154 Nm torquem പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കും. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 224 Nm torquem പരമാവധി ഉത്പാദിപ്പിക്കാനാവും. 126 bhp കരുത്തും 256 Nm torquem ഉള്ളതാണ് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. മൂന്ന് എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കും.

LIVE NEWS - ONLINE

  • 1
    13 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    13 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    14 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    14 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    17 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    18 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    18 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    19 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    19 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു