Thursday, September 20th, 2018

ജൂണില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായി

കാറുകളുടെ വില രണ്ടു ശതമാനം കൂടും

Published On:May 26, 2018 | 1:23 pm

ജൂണില്‍ കാര്‍ വലി കൂട്ടാന്‍ ഒരുങ്ങി ഹ്യുണ്ടായി. ജൂണ്‍ മുതല്‍ ഹ്യുണ്ടായി കാറുകളുടെ വില രണ്ടു ശതമാനം കൂടും. നിര്‍മ്മാണ ഘടകങ്ങളുടെ വില ഉയര്‍ന്നതാണ് കാര്‍ വില കൂടാന്‍ കാരണമെന്ന് ഹ്യുണ്ടായി അറിയിച്ചു.
2018 ഹ്യുണ്ടായി ക്രെറ്റയില്‍ ഒഴികെ മറ്റു മോഡലുകള്‍ക്കെല്ലാം രണ്ടു ശതമാനം വിലവര്‍ധനവ് ബാധകമാകും. കഴിഞ്ഞ ആഴ്ചയാണ് ക്രെറ്റ ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തിയത്. പുതുക്കിയ വില ഡീലര്‍ഷിപ്പുകള്‍ ഉടന്‍ തന്നെ പുറത്തുവിടും. നേരത്തെ ജനുവരിയിലും രണ്ടു ശതമാനം വില വര്‍ധനവ് ഹ്യുണ്ടായി നടപ്പിലാക്കിയിരുന്നു.
അതേസമയം ഈ വര്‍ഷം വിപണിയില്‍ ശക്തമായ തയ്യാറെടുപ്പുകളാണ് ഹ്യുണ്ടായി നടത്തുന്നത്. സാന്‍ട്രോയെ തിരികെ കൊണ്ടുവരാന്‍ ഹ്യൂണ്ടായി തീരുമാനിച്ചു കഴിഞ്ഞു. വിപണിയില്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    24 mins ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 3
    2 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 4
    3 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 5
    4 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 6
    4 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 7
    5 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 8
    6 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 9
    6 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി