Monday, July 16th, 2018

പുതിയ എസ്‌യുവിയുമായി ഹ്യുണ്ടായി ഉടന്‍ ഇന്ത്യയിലേക്ക്…

പുതിയ എസ്യുവിയുമായി ബന്ധപ്പെട്ട് ഏറെ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല

Published On:Jan 3, 2018 | 10:03 am

പുതിയ രണ്ട് എസ്‌യുവികളെ ഇന്ത്യയില്‍ എത്രയും പെട്ടെന്ന് അവതരിപ്പിക്കാനുള്ള തിരക്കിലാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി. പുതിയ എ-സെഗ്മന്റ് എസ്യുവിയാണ് ഹ്യുണ്ടായിയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന ആദ്യ അവതാരം. പുതിയ എസ്യുവിയുമായി ബന്ധപ്പെട്ട് ഏറെ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. 2020 ഓടെ ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുന്ന മൂന്നാം തലമുറ i10 ന്റെ അടിത്തറയിലാണ് പുതിയ എസ്യുവിയും വരിക. ഒരേ അടിത്തറയില്‍ ഒരുങ്ങുന്നതിനാല്‍ ഇരു മോഡലുകളും സമാന ഘടകങ്ങളാകും പങ്കിടുക.
ഇന്ത്യയ്ക്കായി പുതിയ സബ്-കോമ്പാക്ട് എസ്യുവിയെയും അണിയറയില്‍ ഹ്യുണ്ടായി ഒരുക്കുന്നുണ്ട്. QXi എന്നാണ് പുതിയ സബ്-കോമ്പാക്ട് എസ്യുവിയുടെ കോഡ്‌നാമം. കോണ്‍സെപ്റ്റ് മോഡല്‍ കാര്‍ലിനോയുടെ പ്രൊഡക്ഷന്‍ പതിപ്പാണ് QXi. 2019 ന്റെ ആദ്യ പാദത്തില്‍ QXi വിപണിയില്‍ എത്തുമെന്നാണ് സൂചന.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ ക്രെറ്റ് ഫെയ്സ്ലിഫ്റ്റ് ഹ്യുണ്ടായി നിരയില്‍ തലയുയര്‍ത്തും. ക്രെറ്റയ്ക്ക് ഒപ്പം എലൈറ്റ് i20 യും ഈ വര്‍ഷം വിപണിയില്‍ എത്താനിരിക്കുകയാണ്. സാന്‍ട്രോയെ ഇന്ത്യയില്‍ തിരികെ കൊണ്ടുവരാനുള്ള നടപടിയിലാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍. എന്നാല്‍ പിന്നോക്കം പോകുന്ന ഇയോണ്‍ ഹാച്ച്ബാക്കിനെ കമ്പനി പിന്‍വലിക്കുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    20 mins ago

    ഹര്‍ത്താല്‍ പിന്‍വലിച്ചു

  • 2
    38 mins ago

    കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

  • 3
    4 hours ago

    വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

  • 4
    5 hours ago

    അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

  • 5
    5 hours ago

    റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

  • 6
    6 hours ago

    കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

  • 7
    8 hours ago

    അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

  • 8
    8 hours ago

    എലിയെ തുരത്താന്‍..

  • 9
    9 hours ago

    ഇന്ധന വില കുറഞ്ഞു