Monday, February 19th, 2018

വേഗതയേറിയ ട്രെയിന്‍ ഹൈപ്പര്‍ലൂപ് ഇന്ത്യയില്‍ വരുന്നു!..

ആന്ധ്രയിലാണ് ഹൈപ്പര്‍ലൂപ് വരുന്നത്

Published On:Sep 8, 2017 | 10:38 am

വിമാനത്തേക്കാള്‍ വേഗതയുള്ള ട്രെയിന്‍ ഇന്ത്യയില്‍ വരുന്നു. ആന്ധ്രാസര്‍ക്കാരാണ് ഹൈപ്പര്‍ലൂപിനെ ഇന്ത്യയിലേക്ക് കൊണ്ടു വരാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. അമരാവതിക്കും, വിജയവാഡയ്ക്കുമിടയില്‍ ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ് ട്രോന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് സ്ഥാപിക്കും. ഇതോടെ അമരാവതിയില്‍ നിന്നും വിജയവാഡയിലേക്കുള്ള യാത്രാ ദൈര്‍ഘ്യം അഞ്ച് മിനിറ്റ് മാത്രമാകും. ഒരു മണിക്കൂര്‍ ആണ് സാധാരണ യാത്രയ്ക്ക് വേണ്ട സമയം. സാധാരണ റെയില്‍ ലൈനില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഹൈപ്പര്‍ലൂപ് ലൈന്‍. ഇന്ത്യയില്‍ ഏറ്റവും വേഗതയേറിയ റെയില്‍ ലൈനിലും മൂന്നിരട്ടി വേഗതയാണ് ഹൈപ്പര്‍ലൂപ് ട്രെയിനുകള്‍ക്ക്. ഹൈപ്പര്‍ലൂപ് ലൈനിന് വേണ്ടി ആന്ധ്രാസര്‍ക്കാര്‍ എച്ച്ടിടിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടു കഴിഞ്ഞു. ആന്ധ്രപ്രദേശ് ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ പിന്തുണയോടെയാണ് എച്ച്ടിടി ഇത് സ്ഥാപിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സാധ്യതാ പഠനം ഓക്ടോബറില്‍ ആരംഭിക്കും.
സാധ്യത പഠനത്തിന് ശേഷമുള്ള രണ്ടാം ഘട്ടത്തിലാണ് ഇന്ത്യയുടെ ആദ്യ ഹൈപ്പര്‍ലൂപ് ലൈന്റെ നിര്‍മ്മാണം തുടങ്ങുക. വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ അതിവേഗത്തില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗമാണ് ഹൈപ്പര്‍ലൂപ്. ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള വാഹനമായിരിക്കും. ഭൂമിക്കടിയിലൂടെയോ മുകളില്‍ തൂണുകളിലോ ആണ് ഈ ട്യൂബ് പാത സ്ഥാപിക്കുക. സ്‌പെയ്‌സ് എക്‌സ് എന്ന കമ്പനി സ്ഥാപിച്ച് ശ്രദ്ധനേടിയ എലന്‍ മസ്‌കാണ് ഹൈപ്പര്‍ലൂപ് എന്ന ആശയം മുന്നോട്ട് വച്ചത്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

  • 2
    13 hours ago

    പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

  • 3
    19 hours ago

    ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

  • 4
    22 hours ago

    നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

  • 5
    22 hours ago

    സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

  • 6
    23 hours ago

    മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

  • 7
    1 day ago

    തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  • 8
    1 day ago

    വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

  • 9
    2 days ago

    ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍