Tuesday, August 22nd, 2017

അത്ഭുതം കാട്ടാന്‍ ഹൈഡ്രജന്‍ വണ്‍

  മുന്‍നിര വീഡിയോ കാമറാ നിര്‍മ്മാതാക്കളായ റെഡ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഏറ്റവും മികച്ച സൗകര്യങ്ങളെല്ലാം ഒരുമിക്കുന്ന ഈ ഫോണില്‍ ടെക് ലോകത്തെ അതിശയിപ്പിക്കുന്ന ചില സൗകര്യങ്ങളും ഉണ്ടാകും. വേണ്ടിവന്നാല്‍ ഉയര്‍ന്ന നിലവാരത്തില്‍ ഒരു സിനിമ തന്നെ ചിത്രീകരിക്കാന്‍ ഹൈഡ്രജന്‍ വണ്‍ എന്നപേരിട്ടിരിക്കുന്ന ഈ ഫോണിന് ശേഷിയുണ്ടായിരിക്കും. ഓഗ്‌മെന്റ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും 3ഡിയും 4ഡിയും വരെ ഫോണ്‍ പിന്തുണക്കുമെന്നാണ് റെഡ് പറയുന്നത്. 2ഡി ദൃശ്യങ്ങള്‍ പോലും ഹോളോഗ്രാം ദൃശ്യങ്ങളാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിന് കരുത്തുപകരുന്നത്. … Continue reading "അത്ഭുതം കാട്ടാന്‍ ഹൈഡ്രജന്‍ വണ്‍"

Published On:Aug 9, 2017 | 3:31 pm

 

മുന്‍നിര വീഡിയോ കാമറാ നിര്‍മ്മാതാക്കളായ റെഡ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഏറ്റവും മികച്ച സൗകര്യങ്ങളെല്ലാം ഒരുമിക്കുന്ന ഈ ഫോണില്‍ ടെക് ലോകത്തെ അതിശയിപ്പിക്കുന്ന ചില സൗകര്യങ്ങളും ഉണ്ടാകും. വേണ്ടിവന്നാല്‍ ഉയര്‍ന്ന നിലവാരത്തില്‍ ഒരു സിനിമ തന്നെ ചിത്രീകരിക്കാന്‍ ഹൈഡ്രജന്‍ വണ്‍ എന്നപേരിട്ടിരിക്കുന്ന ഈ ഫോണിന് ശേഷിയുണ്ടായിരിക്കും.
ഓഗ്‌മെന്റ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും 3ഡിയും 4ഡിയും വരെ ഫോണ്‍ പിന്തുണക്കുമെന്നാണ് റെഡ് പറയുന്നത്. 2ഡി ദൃശ്യങ്ങള്‍ പോലും ഹോളോഗ്രാം ദൃശ്യങ്ങളാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിന് കരുത്തുപകരുന്നത്. നിലവില്‍ ലഭ്യമായ ഏറ്റവും ശക്തമായ ബാറ്ററിയും മറ്റ് സവിശേഷതകളും ഫോണില്‍ കൂട്ടിച്ചേര്‍ക്കും.
ഇത് ഒരു മോഡുലാര്‍ ഫോണ്‍ എന്ന നിലയിലാകും പുറത്തിറക്കുക. അതായത് ആവശ്യമുള്ള ആക്‌സസറികളെല്ലാം ഉള്‍പ്പെടുത്തി ഫോണെന്നതിലുപരി മറ്റുപലതായും മാറ്റിയെടുക്കാന്‍ സാധിക്കും. വേണമെങ്കില്‍ ഹൈഡ്രജന്‍ വണ്ണിന് ഒരു ഡി.എസ്.എല്‍.ആര്‍ പോലെയായ് മാറാം. അതുമല്ലെങ്കില്‍ ഒരു സിനിമാ കാമറ. അങ്ങനെ ഒരു അത്ഭുത ഉപകരണമായിരിക്കും ഹൈഡ്രജന്‍ വണ്‍ എന്നാണ് കമ്പനി പറയുന്നത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു