Thursday, April 25th, 2019

മാവിലായിയില്‍ യുവാവ് ഭാര്യയെ കിടപ്പുമുറിയില്‍ വെട്ടിക്കൊന്നു

യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Published On:Jun 27, 2018 | 9:50 am

കണ്ണൂര്‍: എടക്കാട് പോലീസ് പരിധിയിലെ മാവിലായി കുഴിക്കലായിയില്‍ യുവാവ് ഭാര്യയെ കിടപ്പുമുറിയില്‍ വെട്ടിക്കൊന്നു. കുഴിക്കലായിയിലെ പനത്തറ വീട്ടില്‍ ശ്രീലത (43)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രദീപനെ (45) എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണം.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രദേശവാസികളെ നടുക്കിയ അറുംകൊല നടന്നത്. പാറപ്രം സ്വദേശിനിയാണ് കൊല്ലപ്പെട്ട ശ്രീലത. മുഴപ്പിലങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ശ്രദ്ധ, ചെറുമാവിലായി യു.പി.യിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയ എന്നിവര്‍ മക്കളാണ്.
അച്ഛന്‍ അമ്മയെ പാതിരാത്രിയില്‍ കിടപ്പുമുറിയില്‍ വെട്ടിക്കൊല്ലുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ പെണ്‍മക്കള്‍ ഇരുവരും ഉറങ്ങിക്കിടപ്പായിരുന്നു. അസാധാരണ ബഹളം കേട്ട് മക്കളെത്തിയപ്പോള്‍ കട്ടിലില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയെയാണ് കണ്ടത്. മക്കളുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് എടക്കാട് പോലീസിനെ വിളിച്ചു വരുത്തിയത്. പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പിച്ചു.
പതിനാറ് വര്‍ഷം മുമ്പാണ് പാറപ്രം കള്ള്ഷാപ്പിനടുത്ത അച്യുതന്റെയും രോഹിണിയുടെയും മകളായ ശ്രീലതയെ കിണര്‍ കുഴിക്കല്‍ ജോലിക്കാരനായ പ്രദീപന്‍ വിവാഹം ചെയ്തത്. പിന്നീട് പ്രദീപന്‍ തികഞ്ഞ മദ്യപാനിയായി. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വഴക്കും നിത്യസംഭവമായി. പരസ്പരം സംശയാലുക്കളായിരുന്നു ദമ്പതികള്‍. വഴക്ക് മൂര്‍ച്ഛിച്ചതിനാല്‍ കഴിഞ്ഞ ദിവസം ശ്രീലത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ പ്രദീപന്‍ തിരിച്ചുവിളിച്ചു കൊണ്ടുവന്നതായിരുന്നു. വീട്ടിലെ കൊടുവാള്‍ ഉപയോഗിച്ചാണ് കൊല നടത്തിയത്. വെട്ടേറ്റ് കഴുത്ത് അറ്റനിലയിലാണുള്ളത്. കഴുത്തിന് വെട്ടുന്നതിനിടയില്‍ ചുമലിലും വെട്ടേറ്റ് മാംസം ചിതറി തെറിച്ചിരുന്നു.
കൊല്ലപ്പെട്ട ശ്രീലതയുടെ മൃതദേഹം കണ്ണൂര്‍ സിറ്റി സി.ഐ. പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ. മഹേഷ് കണ്ണമ്പേത്ത് ഇന്‍ക്വസ്റ്റ് നടത്തി. അഡി.എസ്.ഐ. എം.പുരുഷോത്തമനും കൂടെയുണ്ടായിരുന്നു. കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി.സദാനന്ദനാണ് അന്വേഷണ ചുമതല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

LIVE NEWS - ONLINE

 • 1
  6 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 2
  7 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 3
  8 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 4
  11 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 5
  13 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 6
  15 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 7
  15 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  15 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍