ഇരിട്ടി എസ് ഐ സജ്ജയ്കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന രണ്ടു ടൂറിസ്റ്റു ബസ്സുകളിലെ യാത്രക്കാരായ ഇവരില്‍ നിന്നും പണം കണ്ടെടുത്തത്.
ഇരിട്ടി എസ് ഐ സജ്ജയ്കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന രണ്ടു ടൂറിസ്റ്റു ബസ്സുകളിലെ യാത്രക്കാരായ ഇവരില്‍ നിന്നും പണം കണ്ടെടുത്തത്.
കണ്ണൂര്‍: പോലീസിന്റെ നേതൃത്വത്തില്‍ വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാത്ത കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുമായി രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. മലപ്പുറം കല്ലേമ്പാടം സ്വദേശി മുഹമ്മദ് അന്‍ഷാദ് (29), ഉളിക്കല്‍ കാലാങ്കിയിലെ കെ സി സോണി മോന് (35) എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ 4 മണിയോടെ കുന്നോത്ത് വെച്ച് ഇരിട്ടി എസ് ഐ സജ്ജയ്കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന രണ്ടു ടൂറിസ്റ്റു ബസ്സുകളിലെ യാത്രക്കാരായ ഇവരില്‍ നിന്നും പണം കണ്ടെടുത്തത്. അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റെയും കറന്‍സികള്‍ ഇവരുടെ കൈവശമുള്ള ബാഗിലായിരുന്നു ഉണ്ടായിരുന്നത്. പിടിയിലായവരേയും നോട്ടുകളും ഇന്നുച്ചയോടെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
ജൂനിയര്‍ എസ്.ഐ രഞ്ചിത്ത്, സി പി ഒ മാരായ സജീവന്, ശ്രീജന്, മനോജ്, മഹേഷ്, വിനീഷ്, സജേഷ്, നവാസ്, സുധീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.