Friday, April 19th, 2019

കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി

പാലക്കാട്: കോയമ്പത്തൂരില്‍നിന്ന് മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി. 74 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂരങ്ങാടി ഒളകര സ്വദേശി രാജേന്ദ്ര(37)നെ ടൗണ്‍ നോര്‍ത്ത് പാലീസ് അറസ്റ്റ് ചെയ്തു. മാരുതി ആള്‍ട്ടോ കാറിന്റെ ഹാന്‍ഡ് ബ്രേക്ക് സിസ്റ്റത്തിനുതാഴെ നിര്‍മിച്ച പ്രത്യേക അറയിലാണ് 500 രൂപയുടെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കല്‍മണ്ഡപം ഭാഗത്ത്‌നിന്നാണ് ഇയാള്‍ പിടിയിലായത്. സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് … Continue reading "കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി"

Published On:Aug 6, 2018 | 8:08 am

പാലക്കാട്: കോയമ്പത്തൂരില്‍നിന്ന് മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി. 74 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂരങ്ങാടി ഒളകര സ്വദേശി രാജേന്ദ്ര(37)നെ ടൗണ്‍ നോര്‍ത്ത് പാലീസ് അറസ്റ്റ് ചെയ്തു. മാരുതി ആള്‍ട്ടോ കാറിന്റെ ഹാന്‍ഡ് ബ്രേക്ക് സിസ്റ്റത്തിനുതാഴെ നിര്‍മിച്ച പ്രത്യേക അറയിലാണ് 500 രൂപയുടെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്.
ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കല്‍മണ്ഡപം ഭാഗത്ത്‌നിന്നാണ് ഇയാള്‍ പിടിയിലായത്. സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ലക്ഷ്യസ്ഥാനത്തെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി.

LIVE NEWS - ONLINE

  • 1
    23 mins ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    44 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    44 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    53 mins ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    2 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    3 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    4 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    4 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച