Wednesday, February 20th, 2019

കോടതി പരാമര്‍ശം കണ്ണ് തുറപ്പിക്കണം

        കേരളത്തിലെ ചില അനാഥാലയങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനമുണ്ടായ സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണം. കുട്ടിക്കടത്തിന് പിന്നില്‍ ഉന്നതരുണ്ടെന്നും ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് എന്താണിത്ര താല്‍പ്പര്യമെന്നുമാണ് കോടതി ചോദിച്ചത്. സമൂഹമൊന്നടങ്കം ഒറ്റക്കെട്ടായി എതിര്‍ക്കുന്ന ഒരു വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചു കളിക്കെതിരായ മുന്നറിയിപ്പ് കൂടിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ താല്‍പ്പര്യമില്ലായ്മ ഭയത്തോടുകൂടി മാത്രമേ കോടതിക്ക് കാണാനാകൂയെന്ന് വ്യക്തമായ ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിന്റെ … Continue reading "കോടതി പരാമര്‍ശം കണ്ണ് തുറപ്പിക്കണം"

Published On:Jun 9, 2014 | 1:31 pm

Human Traffiking Full Editorial

 

 

 

 
കേരളത്തിലെ ചില അനാഥാലയങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനമുണ്ടായ സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണം. കുട്ടിക്കടത്തിന് പിന്നില്‍ ഉന്നതരുണ്ടെന്നും ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് എന്താണിത്ര താല്‍പ്പര്യമെന്നുമാണ് കോടതി ചോദിച്ചത്. സമൂഹമൊന്നടങ്കം ഒറ്റക്കെട്ടായി എതിര്‍ക്കുന്ന ഒരു വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചു കളിക്കെതിരായ മുന്നറിയിപ്പ് കൂടിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ താല്‍പ്പര്യമില്ലായ്മ ഭയത്തോടുകൂടി മാത്രമേ കോടതിക്ക് കാണാനാകൂയെന്ന് വ്യക്തമായ ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിന്റെ അന്വേഷണത്തോട് എന്തുകൊണ്ട് സഹകരിക്കുന്നില്ലെന്നാണ് ചോദിച്ചത്. ഹൈക്കോടതിയില്‍ നിന്ന് ഇപ്പോള്‍ ഏറ്റ പ്രഹരം വടികൊടുത്ത് അടിവാങ്ങിയതിന് തുല്ല്യമായി. കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കുട്ടികളെ തിരിച്ചയക്കാനും പുനരധിവസിപ്പിക്കാനും നടപടിവേണമെന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്.
ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കടത്തിയ സംഭവത്തില്‍ ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നുതന്നെയാണ് ഹൈക്കോടതി അടിവരയിട്ടു പറഞ്ഞത്. ഇത് ശരിവെക്കുംവിധമുള്ള ആരോപണം നേരത്തെ തന്നെ ഉയര്‍ന്നുവന്നതാണ്. മനുഷ്യക്കടത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും 576 കുട്ടികളെയാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. അതും മതിയായ രേഖകളില്ലാതെ. പോയ നാളുകള്‍ കുട്ടികള്‍ കടുത്ത മാനസീക സംഘര്‍ഷമനുഭവിച്ചിരുന്നെന്നും വ്യക്തം. കുട്ടികളെ കടത്തിക്കൊണ്ടുവന്നതില്‍ നാനാകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുന്ന നിലപാടുകള്‍ക്കേറ്റ തിരിച്ചടിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ സമൂഹം ആഗ്രഹിക്കും വിധമുള്ള നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന പലവിവരങ്ങളുമാണ് പുറത്തുവരുന്നത്. കേരളത്തിലെത്തിയ കുട്ടികളില്‍ പലരും കലാപ ബാധിത പ്രദേശങ്ങളില്‍ നിന്നാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വര്‍ഗീയലഹളകളും ക്രമസമാധാന തകര്‍ച്ചയും നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ നിര്‍ധനരും പാവപ്പെട്ട കുടുംബത്തില്‍ പിറന്നവരുമാണ് മനുഷ്യക്കടത്ത് ഏജന്റുമാരുടെ വലയിലാവുന്നത. മക്കളെ പരിപാലിക്കാന്‍ വകയില്ലാതെ വലയുന്ന ഉത്തരേന്ത്യയിലെ ചില സാധാരണ രക്ഷിതാക്കളെ പ്രലോഭിപ്പിച്ചും വാഗ്ദാനങ്ങള്‍ നല്‍കിയും കടത്തിക്കൊണ്ടുവരുന്ന കുട്ടികളിലേറെയും എത്തിപ്പെടുന്നത് കേരളത്തിലാണെന്നതിന്റെ വെളിവാക്കപ്പെട്ട തെളിവുകളുടെ ഗണത്തില്‍പ്പെടുത്താവുന്നതാണ് ഈ സംഭവം.
അനാഥാലയങ്ങളിലേക്കെന്ന് പറഞ്ഞ് എത്തിക്കുന്ന കുട്ടികളുടെ ഭാവിതന്നെയാണ് പ്രധാന വിഷയം. ഇങ്ങിനെയെത്തിപ്പെടുന്ന കുട്ടികളില്‍ പലരും പിന്നീട് തീവ്രവാദികള്‍വരെയായിതീരുമെന്നത് സമൂഹത്തിന്റെ ആശങ്കകളും വര്‍ദ്ധിപ്പിക്കുകയാണ്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നതോടെ അവരെ ലൈംഗീക ചൂഷണത്തിന് ഇരയാക്കാന്‍ തക്കം പാര്‍ത്തു കഴിയുന്നവരും ഏറെ. അനാഥാലയ നടത്തിപ്പുക്കാര്‍ക്കാണെങ്കില്‍ ചാകരയും. കേരളത്തിലെ മിക്ക അനാഥാലയങ്ങളും പ്രവര്‍ത്തിക്കുന്നതു തന്നെ. ഇതു പോലെ പുറമെനിന്ന് കുട്ടികളെ എത്തിച്ചുകൊണ്ടാണ്. അനാഥാലയങ്ങളും ഓര്‍ഫനേജുകളും പറ്റിക്കൊണ്ടിരിക്കുന്ന പലവിധ ഗ്രാന്റുകള്‍ക്കും സാമ്പത്തീക സഹായങ്ങള്‍ക്കും പിന്നില്‍ പലപ്പോഴും മറയാക്കപ്പെടുന്നത്. ഇത്തരത്തില്‍ കടത്തിക്കൊണ്ടുവരുന്ന കുട്ടികളെയാണെന്നത് തര്‍ക്കമറ്റ വിഷയമാണ്. എന്തായാലും ഇതുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡ് സ്വദേശിയാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ ഈയൊരു വ്യക്തിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ലിത്. ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ളത് പകല്‍പോലെ വ്യക്തം. ആ അദൃശ്യശക്തികളെ കൂടി പുറത്തുകൊണ്ടുവരണം. വരുംകാലത്ത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന മനുഷ്യക്കടത്ത് പോലുള്ള തിന്മകളെ ഒറ്റക്കെട്ടായി എതിര്‍ക്കുക തന്നെ വേണം. മനുഷ്യക്കടത്തില്‍ രാഷ്ട്രീയ ലാഭമോ താല്‍ക്കാലിക ലാഭമോ അല്ല പ്രശ്‌നം. ഈ വിഷയത്തെ ഏതെങ്കിലും ഒരു പ്രത്യേക കോണിലൂടെ നോക്കിക്കാണുന്നതും ശരിയല്ല. വ്യക്തി എന്തെന്നോ സമൂഹമെന്തെന്നോ തിരിച്ചറിയും മുമ്പ് സനാഥ ബാല്യങ്ങളെ അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞ് മടിശ്ശീല വീര്‍പ്പിക്കുന്നവര്‍ ആരായാലും മറ്റ് പരിഗണനകള്‍ നല്‍കാതെ അത്തരക്കാര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം.

 

 

LIVE NEWS - ONLINE

 • 1
  42 mins ago

  അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

 • 2
  1 hour ago

  പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

 • 3
  2 hours ago

  പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

 • 4
  2 hours ago

  അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

 • 5
  2 hours ago

  ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

 • 6
  3 hours ago

  പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

 • 7
  3 hours ago

  പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

 • 8
  3 hours ago

  തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്

 • 9
  3 hours ago

  പുല്‍വാമ ഭീകരാക്രമണം ദാരുണമായ സമയത്ത്: ട്രംപ്