Tuesday, April 23rd, 2019

വാവെയ് നോവ 3, നോവ 3i ഉടന്‍ എത്തും

നോവ 3, നോവ 3i ജൂലൈ 26നാണ് ഇന്ത്യയില്‍ എത്തുന്നത്

Published On:Jul 19, 2018 | 8:28 am

വാവെയുടെ നോവ സീരിസിലെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. വാവെയ് നോവ 3, നോവ 3i എന്നീ ഫോണുകളാണ് എത്തുന്നത്. ഇൗ രണ്ട് ഫോണുകളും ആമസോണ്‍ വഴിയായിരിക്കും ഇന്ത്യയില്‍ വില്‍പ്പന നടത്തുക. നോവ 3, നോവ 3i ജൂലൈ 26നാണ് ഇന്ത്യയില്‍ എത്തുന്നത്.
AI ക്യാമറകള്‍ അടക്കം നിരവധി നിരവധി സവിശേഷതകളാണ് ഫോണുകള്‍ക്ക്. ഓള്‍-ഗ്ലാസ് ഡിസൈനിലാകും രണ്ട് ഫോണുകളും എത്തുമെന്നാണ് സൂചന. വിലയെക്കുറിച്ച് കമ്പനി ഒന്നും പറഞ്ഞിട്ടില്ല.
നോവ 3യ്ക്ക് 6.3 ഇഞ്ച് ഡിസ്‌പ്ലെയാണ്. ഡിസ്‌പ്ലെയ്ക്ക് മുകളിലായി ഒരു നോച്ചും ഉണ്ടായിരിക്കും. 6ജിബി റാം, 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണിലുണ്ട്. HiSilicon Kirin 970 ഒക്ടാകോര്‍ ചിപ്‌സെറ്റിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. 4ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ആണ് നോവ 3i എത്തുന്നതെന്ന് പ്രതീക്ഷിക്കാം. 16 എം പി, 2എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. മുന്‍ ക്യാമറ 24എംപിയും, 2എംപിയും. Kirin 710 ഒക്ടാകോര്‍ ചിപ്‌സെറ്റിലാണ് വാവെയ് നോവ 3i റണ്‍ ചെയ്യയുന്നത്.

LIVE NEWS - ONLINE

  • 1
    52 mins ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    19 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    22 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്