Saturday, September 22nd, 2018

വിപണി കീഴടക്കാന്‍ എച്ച്.ടി.സി.

വിലകുറഞ്ഞ ഫോണുകള്‍ വിപണിയിലിറക്കി എച്ച്.ടി.സി. ശ്രദ്ധേയമാവുന്നു. വിലകൂടിയ ഫോണ്‍ നിര്‍മാതാക്കളായ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വേണ്ടവിധം ചെലവാകുന്നില്ലെന്ന കാരണത്താലാണ് വിലകുറഞ്ഞ ഫോണുകള്‍ ഇറക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ആപ്പിള്‍ പോലും വിലകുറഞ്ഞ ഫോണ്‍ ഇറക്കാനൊരുക്കുന്ന ഇക്കാലത്ത് വിലകൂടിയ ഫോണുകള്‍ മാത്രം അവതരിപ്പിച്ചാല്‍ കച്ചവടം പൂട്ടേണ്ടിവരുമെന്ന് എച്ച്.ടി.സി. തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിന്റെ ഭാഗമായി പതിനായിരം രൂപയില്‍ താഴെ വിലയുള്ള ഫോണുകളാണ് കമ്പനി ഇപ്പോള്‍ ഇറക്കുന്നത്. രണ്ടുവര്‍ഷം മുമ്പുവരെ പതിനായിരം രൂപയില്‍ കുറഞ്ഞൊരു എച്ച്.ടി.സി. ഫോണ്‍ സ്വപ്‌നം കാണാന്‍ പോലുമാകുമായിരുന്നില്ല. ഇന്ത്യന്‍വിപണിയെ ലക്ഷ്യമാക്കിയാണ് ഈ … Continue reading "വിപണി കീഴടക്കാന്‍ എച്ച്.ടി.സി."

Published On:Sep 6, 2013 | 7:31 pm

HTC One
വിലകുറഞ്ഞ ഫോണുകള്‍ വിപണിയിലിറക്കി എച്ച്.ടി.സി. ശ്രദ്ധേയമാവുന്നു. വിലകൂടിയ ഫോണ്‍ നിര്‍മാതാക്കളായ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വേണ്ടവിധം ചെലവാകുന്നില്ലെന്ന കാരണത്താലാണ് വിലകുറഞ്ഞ ഫോണുകള്‍ ഇറക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ആപ്പിള്‍ പോലും വിലകുറഞ്ഞ ഫോണ്‍ ഇറക്കാനൊരുക്കുന്ന ഇക്കാലത്ത് വിലകൂടിയ ഫോണുകള്‍ മാത്രം അവതരിപ്പിച്ചാല്‍ കച്ചവടം പൂട്ടേണ്ടിവരുമെന്ന് എച്ച്.ടി.സി. തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിന്റെ ഭാഗമായി പതിനായിരം രൂപയില്‍ താഴെ വിലയുള്ള ഫോണുകളാണ് കമ്പനി ഇപ്പോള്‍ ഇറക്കുന്നത്.
രണ്ടുവര്‍ഷം മുമ്പുവരെ പതിനായിരം രൂപയില്‍ കുറഞ്ഞൊരു എച്ച്.ടി.സി. ഫോണ്‍ സ്വപ്‌നം കാണാന്‍ പോലുമാകുമായിരുന്നില്ല. ഇന്ത്യന്‍വിപണിയെ ലക്ഷ്യമാക്കിയാണ് ഈ നീക്കം. മൈക്രോമാക്‌സും കാര്‍ബണും ഐബോളുമൊക്കെ ഇന്ത്യന്‍ വിപണിയില്‍ തുടങ്ങിവച്ച വിലക്കുറവിന്റെ മത്സരത്തിനിടെ പിടിച്ചുനില്‍ക്കാനാണിതെന്ന് വ്യക്തം.
കമ്പനിയുടെ പ്രീമിയം മോഡലായ എച്ച്.ടി.സി. വണ്ണിനോട് അദ്ഭുതകരമായ രൂപസാദൃശ്യം പുലര്‍ത്തുന്ന ഫോണാണ് ഡിസയര്‍ 600സി. എന്നാല്‍ വണ്ണിന്റെ തനിപ്പകര്‍പ്പുമല്ല ഇത്. ഓരോ മോഡലിനും തനതായ വ്യക്തിത്വം നല്‍കാന്‍ എച്ച്.ടി.സി. കഴിഞ്ഞിട്ടുണ്ട്.
540 ത 960 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ 4.5 ഇഞ്ച് ക്യൂ.എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. മെമ്മറി പോരാ എന്നുള്ളവര്‍ക്ക് 64 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡുപയോഗിക്കാം.
എല്‍.ഇ.ഡി. ഫ്‌ലാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറയും ബി.എസ്.ഐ. സെന്‍സറോടുകൂടിയ 1.6 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ബില്‍ട്ട് ഇന്‍ ആംപ്ലിഫയറുകളോടു കൂടിയ ഡ്യുവല്‍ ഫ്രണ്ടല്‍ സ്റ്റീരിയോ സ്പീക്കറുകളും ഫോണിന്റെ പ്രത്യേകതയാണ്.

 

LIVE NEWS - ONLINE

 • 1
  6 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  7 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  10 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  12 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  12 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  12 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  15 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  15 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  15 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള