Saturday, September 22nd, 2018

എച്ച് ടി സി വണ്‍ മാക്‌സ

          ഇപ്പോള്‍ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും വിരലടയാള സ്‌കാനറിന് പിന്നാലെയാണ്. ആപ്പിള്‍ വിരലടയാള സ്‌കാനറുള്ള ഐഫോണ്‍ ഫൈവ് എസ് അവതരിപ്പിച്ചതാണ് ഇതിന് പ്രചോദനമായത്. ഒടുവില്‍ തായ്‌വാന്‍ കമ്പനിയായ എച്ച്ടിസി ആണ് വിരലടയാള സ്‌കാനറുള്ള എച്ച്ടിസി വണ്‍ മാക്‌സ് എന്ന മോഡലുമായി നാട്ടിലിറങ്ങുന്നത്. 4.7 ഇഞ്ചുള്ള എച്ച്ടിസി വണ്‍ എന്ന സ്മാര്‍ട്ട്‌ഫോണിന്റെയും 4.3 ഇഞ്ചുള്ള എച്ച്ടിസി വണ്‍ മിനിയുടെയും ഭീമന്‍ വേര്‍ഷനാണിത്. സവിശേഷതകളും ഏറെക്കുറെ തുല്യമാണ്. ഫോണ്‍ സ്‌ക്രീന്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് … Continue reading "എച്ച് ടി സി വണ്‍ മാക്‌സ"

Published On:Oct 17, 2013 | 11:49 am

HTC One Max

 

 

 

 

 
ഇപ്പോള്‍ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും വിരലടയാള സ്‌കാനറിന് പിന്നാലെയാണ്. ആപ്പിള്‍ വിരലടയാള സ്‌കാനറുള്ള ഐഫോണ്‍ ഫൈവ് എസ് അവതരിപ്പിച്ചതാണ് ഇതിന് പ്രചോദനമായത്. ഒടുവില്‍ തായ്‌വാന്‍ കമ്പനിയായ എച്ച്ടിസി ആണ് വിരലടയാള സ്‌കാനറുള്ള എച്ച്ടിസി വണ്‍ മാക്‌സ് എന്ന മോഡലുമായി നാട്ടിലിറങ്ങുന്നത്. 4.7 ഇഞ്ചുള്ള എച്ച്ടിസി വണ്‍ എന്ന സ്മാര്‍ട്ട്‌ഫോണിന്റെയും 4.3 ഇഞ്ചുള്ള എച്ച്ടിസി വണ്‍ മിനിയുടെയും ഭീമന്‍ വേര്‍ഷനാണിത്. സവിശേഷതകളും ഏറെക്കുറെ തുല്യമാണ്. ഫോണ്‍ സ്‌ക്രീന്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഫോണിന് വിരലടയാള സ്‌കാനര്‍ സഹായിക്കും. എന്നാല്‍ ഐഫോണിന് സ്‌ക്രീനിന് മുന്നില്‍ വിരല്‍ കാട്ടിയാല്‍ തുറക്കുന്ന സംവിധാനമാണ്. പിന്‍ കാമറക്ക് താഴെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്ഥാപിച്ചിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ഗ്യാലക്‌സി നോട്ട് ത്രീക്ക് 5.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ളപ്പോള്‍ എച്ച്ടിസി വണ്‍ മാക്‌സിന് 5.9 ഇഞ്ച് ഡിസ്പ്‌ളേയാണുള്ളത്. ക്ലാസിക് അലൂമിനിയം രൂപകല്‍പനയാണ്. മുന്നില്‍ ബൂം സൗണ്ട് സ്പീക്കറുകള്‍, 1200 എം.എ.എച്ച് അഡീഷനല്‍ ബാറ്ററിയുള്ള 90 ഡോളര്‍ വിലയുള്ള പവര്‍ കേസ് എന്നിവയാണ് ആദ്യം കേള്‍ക്കേണ്ട വിശേഷങ്ങള്‍. 5.9 ഇഞ്ച് 1,920ഃ1,080 പിക്‌സല്‍ ഫുള്‍ ഹൈ ഡെഫനിഷന്‍ എല്‍സിഡി ഡിസ്പ്‌ളേ, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 4.3 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, എച്ച്ടിസിയുടെ സ്വന്തം സെന്‍സ് 5.5 യൂസര്‍ ഇന്റര്‍ഫേസ്, 1.7 ജിഗാഹെര്‍ട്‌സ് നാലുകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 600 പ്രോസസര്‍, രണ്ട് ജി.ബി റാം, കാര്‍ഡിട്ട് 64 ജിബി ആക്കാവുന്ന 16 അല്‌ളെങ്കില്‍ 32 ജിബി ഇന്‍േറണല്‍ മെമ്മറി, പിന്നില്‍ എച്ച്ടിസി അള്‍ട്രാപിക്‌സല്‍ കാമറ, മുന്നില്‍ 2.1 മെഗാപിക്‌സല്‍ കാമറ, കണക്ടിവിറ്റിക്ക് വൈ ഫൈ, എന്‍എഫ്‌സി, ബഌടൂത്ത്, ഡിഎല്‍എന്‍എ, എച്ച്ടിസി കണക്ട്, ത്രീജിയില്‍ 25 മണിക്കൂര്‍ സംസാരസമയവും 585 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുന്ന 3,300 എംഎഎച്ച് ബാറ്ററി, 217 ഗ്രാം ഭാരം എന്നിവയാണ് സവിശേഷതകള്‍. 40,000ത്തിലധികം വിലയുള്ള ഗ്യാലക്‌സി നോട്ട് ത്രീയോളം വില വരുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ വിപണിയില്‍ ലഭിക്കുമെന്നാണ് സൂചന.

LIVE NEWS - ONLINE

 • 1
  9 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  10 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  12 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  12 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  15 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  16 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  20 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  20 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  21 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി