Monday, December 17th, 2018

ഹയര്‍സെക്കന്ററി വിജയം ജില്ലക്ക് അഭിമാനാര്‍ഹമായ നേട്ടം

കണ്ണൂര്‍ മുന്നോട്ട് തന്നെ. ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയ ശതമാനം കൂടുതല്‍ കണ്ണൂരില്‍. ഇത്തവണ 86.75 ശതമാനം വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചുകൊണ്ട് കണ്ണൂര്‍ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ഈ മികവ് നിലനിര്‍ത്തി. പരീക്ഷ എഴുതിയ 29623 കുട്ടികളില്‍ 25699 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് ഒരു കൂട്ടായ്മയുടെ ഫലമായാണ്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപക രക്ഷാകര്‍തൃ സംഘടന എന്നിവരുടെ കൂട്ടായ പരിശ്രമ ഫലമായി നേടിയെടുത്ത ഹാട്രിക് വിജയം ജില്ലയുടെ വിദ്യാഭ്യാസ മേഖലക്ക് ഒരു പൊന്‍തൂവലായി. ജില്ലയില്‍ ഹയര്‍സെക്കന്ററി പരീക്ഷയില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് … Continue reading "ഹയര്‍സെക്കന്ററി വിജയം ജില്ലക്ക് അഭിമാനാര്‍ഹമായ നേട്ടം"

Published On:May 11, 2018 | 1:04 pm

കണ്ണൂര്‍ മുന്നോട്ട് തന്നെ. ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയ ശതമാനം കൂടുതല്‍ കണ്ണൂരില്‍. ഇത്തവണ 86.75 ശതമാനം വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചുകൊണ്ട് കണ്ണൂര്‍ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ഈ മികവ് നിലനിര്‍ത്തി. പരീക്ഷ എഴുതിയ 29623 കുട്ടികളില്‍ 25699 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് ഒരു കൂട്ടായ്മയുടെ ഫലമായാണ്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപക രക്ഷാകര്‍തൃ സംഘടന എന്നിവരുടെ കൂട്ടായ പരിശ്രമ ഫലമായി നേടിയെടുത്ത ഹാട്രിക് വിജയം ജില്ലയുടെ വിദ്യാഭ്യാസ മേഖലക്ക് ഒരു പൊന്‍തൂവലായി.
ജില്ലയില്‍ ഹയര്‍സെക്കന്ററി പരീക്ഷയില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ്. ആറ് സ്‌കൂളുകള്‍ക്കാണ് നൂറു ശതമാനം നേട്ടം കൈവരിക്കാനായത്. ഹയര്‍സെക്കന്ററി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയത് മലയാളത്തിനാണ്. 2016ലും 2017ലും ഹയര്‍സെക്കന്ററി പരീക്ഷയില്‍ വിജയ ശതമാനത്തില്‍ കണ്ണൂര്‍ ജില്ല തന്നെയായിരുന്നു മുന്നില്‍. 2016ല്‍ 84.86 ശതമാനവും 2017ല്‍ 87.22 ശതമാനവുമായിരുന്നു വിജയം. നിശ്ചയദാര്‍ഢ്യത്തോടെയുള്ള ചിട്ടയായ പഠന പ്രവര്‍ത്തനം ഇത്തവണ 86.75 ശതമാനമായി ഉയര്‍ത്താന്‍ സഹായിച്ചു.
ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മുഖേന പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നിലെത്തിക്കാന്‍ നടപ്പിലാക്കിയ മുകുളം പദ്ധതി ഹയര്‍സെക്കന്ററി തലം വരെ വ്യാപിപ്പിച്ചത് വിജയ ശതമാനം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ 10 കോടി രൂപ ഓരോ വര്‍ഷവും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിച്ചിരുന്നു. പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന് നേതൃത്വം നല്‍കിയുമുള്ള ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ ഒരു നല്ല മാതൃകയായി.

LIVE NEWS - ONLINE

  • 1
    2 hours ago

    വനിതാ മതില്‍ വിഭാഗീയതയുണ്ടാക്കും: സുകുമാരന്‍ നായര്‍

  • 2
    3 hours ago

    കാലിക്കറ്റ് സര്‍വകലാശാലക്ക് സമ്മാനമായി 150 കോടി: മന്ത്രി ജലീല്‍

  • 3
    4 hours ago

    ഹര്‍ത്താല്‍ ഇനി വേണ്ട

  • 4
    5 hours ago

    മുത്തലാഖ് ക്രിമിനല്‍ കുറ്റം; ബില്‍ ലോക്‌സഭയില്‍

  • 5
    6 hours ago

    രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ട് അധികാരമേറ്റു

  • 6
    7 hours ago

    ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവരെ മാറ്റും: ഹൈക്കോടതി

  • 7
    7 hours ago

    ഉസ്മാന്‍ ഖ്വാജക്ക് അര്‍ധ സെഞ്ചുറി; ഓസീസ് ശക്തമായ നിലയില്‍

  • 8
    7 hours ago

    സ്‌പെഷ്യല്‍ സ്‌കൂള്‍ വാഹനം മറിഞ്ഞു രണ്ടുകുട്ടികള്‍ക്കു പരുക്ക്

  • 9
    8 hours ago

    താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ തിരിച്ചടി: മന്ത്രി ശശീന്ദ്രന്‍