Friday, September 21st, 2018

ഹയര്‍സെക്കന്ററി അധ്യാപക സ്ഥലംമാറ്റം കാലതാമസം ഒഴിവാക്കണം

സംസ്ഥാനത്തെ ഹയര്‍സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം ഈവര്‍ഷവും നടക്കാനിടയില്ലെന്ന് സൂചന. ഇതിനായി തയ്യാറാക്കിയ പട്ടികയില്‍ അനധികൃത ഇടപെടലുകള്‍ നടത്തി സ്ഥലംമാറ്റം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി അധ്യാപകര്‍ക്ക് പരാതി. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഹയര്‍സെക്കന്ററി അധ്യാപക സ്ഥലംമാറ്റം നടന്നിട്ടില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ മൂന്നുവര്‍ഷം ഒരേ സ്ഥലത്ത് ജോലി ചെയ്തവര്‍ക്ക് സ്ഥലംമാറ്റം എന്ന വ്യവസ്ഥ നിലവിലുണ്ട്. അഞ്ചുവര്‍ഷവും അതിലധികവും ഒരേ സ്‌കൂളില്‍ ജോലി ചെയ്ത അധ്യാപകര്‍ക്ക് ഓപ്പണ്‍ വേക്കന്‍സിയായി പരിഗണിക്കും. പക്ഷെ അത്തരം സീനിയോറിറ്റിയുള്ള അധ്യാപകര്‍ … Continue reading "ഹയര്‍സെക്കന്ററി അധ്യാപക സ്ഥലംമാറ്റം കാലതാമസം ഒഴിവാക്കണം"

Published On:Sep 12, 2018 | 1:49 pm

സംസ്ഥാനത്തെ ഹയര്‍സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം ഈവര്‍ഷവും നടക്കാനിടയില്ലെന്ന് സൂചന. ഇതിനായി തയ്യാറാക്കിയ പട്ടികയില്‍ അനധികൃത ഇടപെടലുകള്‍ നടത്തി സ്ഥലംമാറ്റം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി അധ്യാപകര്‍ക്ക് പരാതി. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഹയര്‍സെക്കന്ററി അധ്യാപക സ്ഥലംമാറ്റം നടന്നിട്ടില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ മൂന്നുവര്‍ഷം ഒരേ സ്ഥലത്ത് ജോലി ചെയ്തവര്‍ക്ക് സ്ഥലംമാറ്റം എന്ന വ്യവസ്ഥ നിലവിലുണ്ട്. അഞ്ചുവര്‍ഷവും അതിലധികവും ഒരേ സ്‌കൂളില്‍ ജോലി ചെയ്ത അധ്യാപകര്‍ക്ക് ഓപ്പണ്‍ വേക്കന്‍സിയായി പരിഗണിക്കും. പക്ഷെ അത്തരം സീനിയോറിറ്റിയുള്ള അധ്യാപകര്‍ ഈവര്‍ഷമെങ്കിലും നമ്മുടെ അപേക്ഷ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ്.
ഇപ്പോള്‍ 2018-19 വര്‍ഷത്തേക്ക് സ്ഥലംമാറ്റത്തിനായി തയ്യാറാക്കിയ പട്ടിക കോടതിയില്‍ കേസായതിനാല്‍ പരിഗണിക്കാനാവാത്ത നിലയിലാണ്. ഹയര്‍സെക്കന്ററി വകുപ്പ് ഒഴികെ മറ്റെല്ലാ വകുപ്പുകളിലും സ്ഥലംമാറ്റം നടക്കാറുണ്ട്. ഭരണാനുകൂല സര്‍വീസ് സംഘടനകളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയുമൊക്കെ ഇടപെടല്‍ ഇത്തരം സ്ഥലംമാറ്റ ലിസ്റ്റിലുണ്ടാകാറുമുണ്ട്. ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകരുടെ അപേക്ഷ പ്രകാരം തയ്യാറാക്കിയ ലിസ്റ്റില്‍ ബോധപൂര്‍വ്വം തെറ്റുകള്‍ വരുത്തി നിയമനം തടസപ്പെടുത്താനുള്ള നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. കാലാകാലങ്ങളായി ഓരോ കാരണം പറഞ്ഞ് നീട്ടിക്കൊണ്ടുപോയി അടുത്തവര്‍ഷം പരിഗണിക്കാമെന്ന പതിവ് നടപടികള്‍ ഈവര്‍ഷവും ആവര്‍ത്തിക്കുകയാണ്. ഈ അക്കാദമിക് വര്‍ഷം തീരാന്‍ ഇനി ഏതാനും മാസങ്ങളെ ബാക്കിയുള്ളൂ. അതിനിടയില്‍ സ്ഥലംമാറ്റം നടക്കുമെന്ന് ഹയര്‍സെക്കന്ററി അധ്യാപകര്‍ക്ക് പ്രതീക്ഷയില്ല. അന്യജില്ലകളില്‍ ജോലി ചെയ്യുന്ന നിരവധി അധ്യാപകര്‍ സ്വന്തം ജില്ലയിലെ സ്‌കൂളുകളില്‍ എന്നെങ്കിലും നിയമനം ലഭിക്കുമെന്ന പ്രതീക്ഷിയിലാണ്. അഞ്ചുവര്‍ഷത്തിലധികം സര്‍വീസുള്ളവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. മാര്‍ച്ച് മാസത്തില്‍ ഓണ്‍ലൈനായാണ് സ്ഥലംമാറ്റ അപേക്ഷ സ്വീകരിക്കുന്നത്. ഓഗസ്റ്റ് മാസത്തിനകം നിയമന ലിസ്റ്റ് തയ്യാറാവേണ്ടതുമാണ്. സെക്രട്ടറിയേറ്റിലും ഡയറക്ടറേറ്റിലും ജോലിയുള്ള ജീവനക്കാരുടെ ബന്ധുക്കളെ ഇഷ്ടമുള്ള സ്ഥലത്ത് നിലനിര്‍ത്താനുള്ള താല്‍പര്യമാണ് സ്ഥലംമാറ്റ ഉത്തരവ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്നുതവണ കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഓരോ കാരണങ്ങള്‍ പറഞ്ഞ് ഇതൊഴിവാക്കി. ഈവര്‍ഷം ജൂണ്‍മാസത്തിലാണ് സ്ഥലംമാറ്റ ലിസ്റ്റിന്റെ കരട് തയ്യാറായത്. പരാതി വന്നപ്പോള്‍ സപ്തംബര്‍ 10നകം കരട് ലിസ്റ്റ് പുറത്തിറക്കുമെന്ന അറിയിപ്പുണ്ടായി. ഇതിന് കോടതി ഉത്തരവുണ്ട്. പക്ഷെ നടക്കാന്‍ സാധ്യത കുറവാണെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു. അന്യജില്ലകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ സ്ഥലംമാറ്റ ആവശ്യം നീതിപൂര്‍വ്വകമായി നടത്താന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കണം. ഇക്കാര്യത്തിലുള്ള അനധികൃത ഇടപെടല്‍ ഒഴിവാക്കി ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവിനായി കാത്തിരിക്കുന്ന അധ്യാപകര്‍ക്ക് നീതി ലഭ്യമാക്കണം.

LIVE NEWS - ONLINE

 • 1
  5 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  6 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  8 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  8 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  11 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  12 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  15 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  16 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  16 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി