Monday, September 24th, 2018

ഹൃത്വിക്കിനെ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനാക്കി

മുംബയ്‌: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന്‌ ബോളിവുഡ്‌ താരം ഹൃത്വിക്‌ റോഷനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കി. മുംബൈയിലെ ഹിന്ദുജ ഹെല്‍ത്ത്‌കെയറില്‍ വച്ച്‌ ഞായറാഴ്‌ചയാണ്‌ ശസ്‌ത്രക്രിയ നടന്നത്‌. ശനിയാഴ്‌ച രാത്രിയോടെ വലതുകൈയ്‌ക്ക്‌ സ്വാധീനക്കുറവ്‌ തോന്നിത്തുടങ്ങിയതോടെയാണ്‌ ഹൃത്വിക്കിനെ ആശുപത്രിയില്‍ എത്തിച്ചത്‌. രക്തം കട്ടപിടിച്ചത്‌ നീക്കം ചെയ്‌തുവെന്നും രണ്ട്‌ ദിവസത്തിനുള്ളില്‍ ഹൃത്വിക്കിന്‌ ആശുപത്രി വിടാന്‍ കഴിയുമെന്നും 50 മിനുറ്റോളം നീണ്ടുനിന്ന ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം താരം അപകടനില തരണം ചെയ്‌തുവെന്ന്‌ ഡോക്ടര്‍മാരും, ഹൃത്വിക്കിന്റെ പിതാവും പ്രമുഖ സംവിധായകനുമായ രാകേഷ്‌ റോഷന്‍ അറിയിച്ചു. രണ്ട്‌ മാസം മുമ്പ്‌ … Continue reading "ഹൃത്വിക്കിനെ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനാക്കി"

Published On:Jul 8, 2013 | 4:17 pm

മുംബയ്‌: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന്‌ ബോളിവുഡ്‌ താരം ഹൃത്വിക്‌ റോഷനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കി. മുംബൈയിലെ ഹിന്ദുജ ഹെല്‍ത്ത്‌കെയറില്‍ വച്ച്‌ ഞായറാഴ്‌ചയാണ്‌ ശസ്‌ത്രക്രിയ നടന്നത്‌. ശനിയാഴ്‌ച രാത്രിയോടെ വലതുകൈയ്‌ക്ക്‌ സ്വാധീനക്കുറവ്‌ തോന്നിത്തുടങ്ങിയതോടെയാണ്‌ ഹൃത്വിക്കിനെ ആശുപത്രിയില്‍ എത്തിച്ചത്‌. രക്തം കട്ടപിടിച്ചത്‌ നീക്കം ചെയ്‌തുവെന്നും രണ്ട്‌ ദിവസത്തിനുള്ളില്‍ ഹൃത്വിക്കിന്‌ ആശുപത്രി വിടാന്‍ കഴിയുമെന്നും 50 മിനുറ്റോളം നീണ്ടുനിന്ന ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം താരം അപകടനില തരണം ചെയ്‌തുവെന്ന്‌ ഡോക്ടര്‍മാരും, ഹൃത്വിക്കിന്റെ പിതാവും പ്രമുഖ സംവിധായകനുമായ രാകേഷ്‌ റോഷന്‍ അറിയിച്ചു. രണ്ട്‌ മാസം മുമ്പ്‌ ബാങ്‌ ബാങ്‌ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഹൃത്വിക്കിന്റെ തലയ്‌ക്കേറ്റ പരുക്കാണ്‌ രക്തം കട്ടപിടിക്കാന്‍ കാരണായത്‌. തലയോട്ടിയ്‌ക്കും തലച്ചോറിനുമിടയിലായിട്ടാണ്‌ രക്തം കട്ടപിടിച്ചത്‌. ഹൃത്വിക്കിന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പിതാവ്‌ ശസ്‌ത്രക്രിയ സംബന്ധിച്ച്‌ സ്റ്റാറ്റസ്‌ അപ്‌ഡേറ്റ്‌ നടത്തിയതോടെയാണ്‌ ഇക്കാര്യം പുറംലോകമറിഞ്ഞത്‌. 

LIVE NEWS - ONLINE

  • 1
    40 mins ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 2
    5 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    5 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 4
    6 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 5
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    7 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 8
    8 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 9
    8 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു