Tuesday, September 18th, 2018

ഋഷി ദര്‍ശനം മികച്ച മാനിഫെസ്റ്റോ: മോഡി

കൊല്ലം: രാഷ്ട്രീയപാര്‍ട്ടികളുടെ മാനിഫെസ്റ്റോയെക്കാള്‍ മികച്ച ദര്‍ശനം ഋഷിമാരുടേതാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. വള്ളിക്കാവിലെ അമൃതപുരിയില്‍ ശ്രീ മാതാ അമൃതാനന്ദമയിയുടെ 60-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും സുഖം ലഭിക്കാനുള്ള മാര്‍ഗത്തെ കുറിച്ചാണ് ഋഷിമാര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി രാവിലെ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. രാവിലെ ഏഴുമണിയോടെ കനത്ത സുരക്ഷാ വലയത്തിലാണ് മോദിയും സംഘവും ക്ഷേത്രത്തില്‍ എത്തിയത്. രാവിലെ മുതല്‍ ക്ഷേത്രവും പരിസരവും സുരക്ഷാ സൈനികരുടെ നിരീക്ഷണത്തിലായിരുന്നു. … Continue reading "ഋഷി ദര്‍ശനം മികച്ച മാനിഫെസ്റ്റോ: മോഡി"

Published On:Sep 26, 2013 | 2:56 pm

കൊല്ലം: രാഷ്ട്രീയപാര്‍ട്ടികളുടെ മാനിഫെസ്റ്റോയെക്കാള്‍ മികച്ച ദര്‍ശനം ഋഷിമാരുടേതാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. വള്ളിക്കാവിലെ അമൃതപുരിയില്‍ ശ്രീ മാതാ അമൃതാനന്ദമയിയുടെ 60-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും സുഖം ലഭിക്കാനുള്ള മാര്‍ഗത്തെ കുറിച്ചാണ് ഋഷിമാര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി രാവിലെ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. രാവിലെ ഏഴുമണിയോടെ കനത്ത സുരക്ഷാ വലയത്തിലാണ് മോദിയും സംഘവും ക്ഷേത്രത്തില്‍ എത്തിയത്. രാവിലെ മുതല്‍ ക്ഷേത്രവും പരിസരവും സുരക്ഷാ സൈനികരുടെ നിരീക്ഷണത്തിലായിരുന്നു. ആറുമണിയോടെ ക്ഷേത്രത്തിലേക്ക് ഭക്തരെ കടത്തുന്നത് നിരോധിച്ചിരുന്നു. ഏതാനും വഴിപാടുകള്‍ കഴിച്ച ശേഷമാണ് മോദി മടങ്ങിയത്. ഇതിനു പിന്നാലെ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും നിയമയുദ്ധത്തിനു ശേഷം നീതി ലഭിക്കുകയും ചെയ്ത ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരാണന്‍ മോദിയെ കണ്ട് ചര്‍ച്ച നടത്തി. ചാരക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    4 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    5 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    8 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    9 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    10 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    11 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    12 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    12 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍