Friday, November 16th, 2018

മൈലാഞ്ചി കളയാന്‍ എളുപ്പവഴി

വളരെ വേഗം മൈലാഞ്ചി മങ്ങിപ്പോവാന്‍ ടൂത്ത് പേസ്റ്റ് പുരട്ടുന്നതും നല്ലതാണ്

Published On:Jul 12, 2018 | 8:53 am

മൈലാഞ്ചി ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. കല്യാണമിങ്ങെത്തിയാല്‍ പിന്നെ മൈലാഞ്ചി ഇടാനുള്ള തിരക്ക് തന്നെയാണ്. എന്നാല്‍ ഒരു ദിവസം കഴിയുമ്പോള്‍ തന്നെ ചില മൈലാഞ്ചി നിറം മങ്ങി ഭംഗിയില്ലാത്ത അവസ്ഥയിലാവും. അതിനാല്‍ തന്നെ മൈലാഞ്ചി കളയാന്‍ ചില എളുപ്പവഴികളുണ്ട്.
1 ഇളംചൂട് വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് 20 മിനുട്ട് നേരം മുക്കിവെയ്ക്കുക. ഇത് ഇടയ്ക്കിടെ ചെയ്യുമ്പോള്‍ മൈലാഞ്ചി മാഞ്ഞുപോകും.
2 ബേക്കിങ് സോഡയില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ഇത്പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത് കൈ വരണ്ടുപോവാന്‍ കാരണമാകും. അതിനാല്‍ നന്നായി മോയിസ്ചറൈസര്‍ പുരട്ടണം.
3 ഒലീവ് എണ്ണയില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് മൈലാഞ്ചി ഇട്ട ഭാഗത്ത് പുരട്ടുക. പത്ത് മിനുട്ടിന് ശേഷം വീണ്ടും പുരട്ടുക. ഇത് അടുപ്പിച്ച് ദിവസവും ചെയ്യാം.
4 വളരെ വേഗം മൈലാഞ്ചി മങ്ങിപ്പോവാന്‍ ടൂത്ത് പേസ്റ്റ് പുരട്ടുന്നതും നല്ലതാണ്. പേസ്റ്റ് പുരട്ടി ഉണങ്ങിയതിന് ശേഷം ഇരുകൈകളും കൂട്ടിത്തിരുമ്മിയാല്‍ നിറം പെട്ടന്ന് ഇല്ലാതാകും.

LIVE NEWS - ONLINE

  • 1
    10 mins ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    3 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    4 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    5 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    5 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    6 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    6 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    7 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    7 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍