Monday, December 17th, 2018

വൃത്തിയുള്ള ബാത്‌റൂം ആഗ്രഹിക്കാത്തവരായി ആരുണ്ട്….

ദിവസവും ബാത്‌റൂം വൃത്തിയാക്കാനായി സമയം കണ്ടെത്തുക

Published On:Feb 10, 2018 | 11:33 am

വൃത്തിയുള്ള ബാത്‌റൂം ഉപയോഗിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ആഗ്രഹിച്ചാല്‍ മാത്രം പോര ബാത്‌റൂം വൃത്തിയാക്കാന്‍ ശ്രമിക്കുകയും വേണം. ദിവസവും ബാത്‌റൂം വൃത്തിയാക്കാന്‍ ശീലിക്കണം, അതിനായി കുറച്ച് സമയം മാറ്റിവെയ്ക്കാം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്താല്‍ ബാത്ത്‌റൂം വൃത്തിയായി വെയ്ക്കാം.
ട്രാഷ് കാനില്‍ നിറഞ്ഞിരുന്നാല്‍ ബാത്റൂമില്‍ ദുര്‍ഗന്ധം ഉണ്ടാക്കും. അതിനാല്‍ എല്ലാ ദിവസവും ട്രാഷ് കാനില്‍ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തുക. ബാത്‌റൂമിന് ചുറ്റുമുള്ള ചുമര്‍ വൃത്തിയാക്കാനായി അല്‍പനേരം സമയം കണ്ടെത്തുക. വെള്ളവും വിനാഗിരിയും ചേര്‍ന്ന മിശ്രിതം ഷവര്‍ വാള്‍ കഴുകാന്‍ മികച്ചതാണ്. എല്ലാ ദിവസവും കുളിച്ചശേഷം അധിക നനവ് ചെറുതായി ബ്രെഷ് ചെയ്യുകയാണെങ്കില്‍ പിന്നീട് ബാത്‌റൂം കഴുകുന്ന ബുദ്ധിമുട്ട് കുറഞ്ഞിരിക്കും.
ടോയിലറ്റില്‍ കറകള്‍ കഴുകി വൃത്തിയാക്കാന്‍ ശ്രമിക്കുക. എളുപ്പത്തില്‍ വൃത്തിയാക്കാന്‍ വിനാഗിരി ടോയിലറ്റില്‍ ഒഴിച്ച് കുറച്ചു മിനിറ്റിന് ശേഷം ടോയിലറ്റ് ബ്രെഷ് ഉപയോഗിച്ച് ഉരയ്ക്കുക. ടോയിലറ്റിന് തിളക്കം ലഭിക്കും. കറയുള്ള ഭാഗത്ത് ബിറോക്‌സ് പൗഡര്‍ ഇട്ട് 30 മിനിറ്റിന് ശേഷം കഴുകിയാലും ഇതേ തിളക്കം ലഭിക്കും. ബാത്‌റൂമിലെ വായു ശുദ്ധമാക്കാനായി എപ്പോഴും കയറുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഓണ്‍ ചെയ്യുകയും ബാത്റൂമില്‍ നിന്നും ഇറങ്ങിയ ശേഷം ഓഫ് ചെയ്യുകയും ചെയ്യുക. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഷവറിന്റെ തലഭാഗത്തു അല്പം വിനാഗിരി പുരട്ടുന്നത് ഷവറിന് തിളക്കം നല്‍കും.

LIVE NEWS - ONLINE

  • 1
    19 mins ago

    വനിതാ മതില്‍ വിഭാഗീയതയുണ്ടാക്കും: സുകുമാരന്‍ നായര്‍

  • 2
    1 hour ago

    കാലിക്കറ്റ് സര്‍വകലാശാലക്ക് സമ്മാനമായി 150 കോടി: മന്ത്രി ജലീല്‍

  • 3
    3 hours ago

    ഹര്‍ത്താല്‍ ഇനി വേണ്ട

  • 4
    3 hours ago

    മുത്തലാഖ് ക്രിമിനല്‍ കുറ്റം; ബില്‍ ലോക്‌സഭയില്‍

  • 5
    5 hours ago

    രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ട് അധികാരമേറ്റു

  • 6
    6 hours ago

    ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവരെ മാറ്റും: ഹൈക്കോടതി

  • 7
    6 hours ago

    ഉസ്മാന്‍ ഖ്വാജക്ക് അര്‍ധ സെഞ്ചുറി; ഓസീസ് ശക്തമായ നിലയില്‍

  • 8
    6 hours ago

    സ്‌പെഷ്യല്‍ സ്‌കൂള്‍ വാഹനം മറിഞ്ഞു രണ്ടുകുട്ടികള്‍ക്കു പരുക്ക്

  • 9
    7 hours ago

    താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ തിരിച്ചടി: മന്ത്രി ശശീന്ദ്രന്‍