Wednesday, April 24th, 2019

പ്രായപൂര്‍ത്തിയാകാത്തവര്‍ ഫേസ്ബുക്കില്‍ : കോടതി വിശദീകരണം തേടി

ന്യൂഡല്‍ഹി : ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായി പ്രായപൂര്‍ത്തിയാകാത്തവര്‍ എങ്ങിനെ ഫേസ്ബുക്ക് അക്കൗണ്ട് നേടുന്നുവെന്നതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി. മുന്‍ ബി ജെ പി നേതാവ് ഗോവിന്ദാചാര്യ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുള്ളത്. പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ളവര്‍് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്് സൈറ്റുകളില്‍ അക്കൗണ്ട് നേടുന്നതിനെ കുറിച്ച് 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്്. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ജസ്റ്റിസുമാരായ ബി ഡി അഹമ്മദ് വിഭു … Continue reading "പ്രായപൂര്‍ത്തിയാകാത്തവര്‍ ഫേസ്ബുക്കില്‍ : കോടതി വിശദീകരണം തേടി"

Published On:Apr 26, 2013 | 11:16 am

FACEBOOKന്യൂഡല്‍ഹി : ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായി പ്രായപൂര്‍ത്തിയാകാത്തവര്‍ എങ്ങിനെ ഫേസ്ബുക്ക് അക്കൗണ്ട് നേടുന്നുവെന്നതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി. മുന്‍ ബി ജെ പി നേതാവ് ഗോവിന്ദാചാര്യ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുള്ളത്. പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ളവര്‍് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്് സൈറ്റുകളില്‍ അക്കൗണ്ട് നേടുന്നതിനെ കുറിച്ച് 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്്. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ജസ്റ്റിസുമാരായ ബി ഡി അഹമ്മദ് വിഭു ബക്രു എന്നിവരടങ്ങിയ ബഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഐ ടി നിയമം അനുസരിച്ച് 18 വയസ്സ് തികയാത്തവര്‍ ഏതെങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ അക്കൗണ്ട് തുറക്കാന്‍ പാടില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ എങ്ങിനെ 13കാരന്‍ പോലും അക്കൗണ്ട് തുറക്കുന്നുവെന്ന് കോടതി ചോദിച്ചു.
ലോകത്തെമ്പാടും എട്ട് കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് കമ്പനി തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് ഗോവിന്ദാചാര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിന്ന് ഇത്തരം വെബ്‌സൈറ്റുകള്‍ക്ക് ലഭിക്കുന്ന വരുമാനം പരിഗണിച്ച് നികുതി ഈടാക്കണം. രാജ്യത്തെ നിലവിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഉപയോക്താക്കളുടെയും ഭാവിയില്‍ അക്കൗണ്ട് തുടങ്ങുന്നവരുടെയും കാര്യത്തില്‍ കര്‍ശന പരിശോധന ഉറപ്പാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി അവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അംഗത്വമെടുക്കുന്നത് തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    13 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    15 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    15 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    19 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം