Tuesday, July 16th, 2019

ഹൗസ്‌ബോട്ട് ടൂറിസം രജത ജൂബിലിയിലേക്ക്

        വിനോദസഞ്ചാരികള്‍ക്ക് ആലപ്പുഴയില്‍ മുഖ്യ ആകര്‍ഷണമായ ഹൗസ്‌ബോട്ട് ടൂറിസം രജത ജൂബിലിയിലേക്ക്. കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ പഴയ കെട്ടുവള്ളങ്ങള്‍ വഞ്ചിവീടുകളായി രൂപം മാറിയെത്തിയിട്ട് രണ്ടര പതിറ്റാണ്ടാകുന്നു. ലോകത്തിന്റെയാകെ മനം കവര്‍ന്ന ഓളപ്പരപ്പിലെ യാത്രാ അനുഭവമായ ഹൗസ് ബോട്ടുകള്‍ ആലപ്പുഴയില്‍ നിന്ന് പിന്നീട് മറ്റിടങ്ങളിലേക്കും പറിച്ചുനടപ്പെടുകയായിരുന്നു. ആലപ്പുഴ കൊമേഴ്‌സ്യല്‍ കനാലില്‍ കൊപ്രാ ശേഖരിച്ച് വന്നിരുന്ന കെട്ടുവള്ളമാണ് തൊണ്ണുറുകളുടെ ആരംഭത്തില്‍ ആദ്യമായി ഹൗസ്‌ബോട്ടായി രൂപാന്തരം പ്രാപിച്ചത്. കാശ്മീരിലെ ശിക്കാര വള്ളങ്ങളില്‍ നിന്നാണ് ഈ ആശയം … Continue reading "ഹൗസ്‌ബോട്ട് ടൂറിസം രജത ജൂബിലിയിലേക്ക്"

Published On:Jul 11, 2016 | 12:42 pm

Houseboat Full

 

 

 

 

വിനോദസഞ്ചാരികള്‍ക്ക് ആലപ്പുഴയില്‍ മുഖ്യ ആകര്‍ഷണമായ ഹൗസ്‌ബോട്ട് ടൂറിസം രജത ജൂബിലിയിലേക്ക്. കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ പഴയ കെട്ടുവള്ളങ്ങള്‍ വഞ്ചിവീടുകളായി രൂപം മാറിയെത്തിയിട്ട് രണ്ടര പതിറ്റാണ്ടാകുന്നു. ലോകത്തിന്റെയാകെ മനം കവര്‍ന്ന ഓളപ്പരപ്പിലെ യാത്രാ അനുഭവമായ ഹൗസ് ബോട്ടുകള്‍ ആലപ്പുഴയില്‍ നിന്ന് പിന്നീട് മറ്റിടങ്ങളിലേക്കും പറിച്ചുനടപ്പെടുകയായിരുന്നു. ആലപ്പുഴ കൊമേഴ്‌സ്യല്‍ കനാലില്‍ കൊപ്രാ ശേഖരിച്ച് വന്നിരുന്ന കെട്ടുവള്ളമാണ് തൊണ്ണുറുകളുടെ ആരംഭത്തില്‍ ആദ്യമായി ഹൗസ്‌ബോട്ടായി രൂപാന്തരം പ്രാപിച്ചത്. കാശ്മീരിലെ ശിക്കാര വള്ളങ്ങളില്‍ നിന്നാണ് ഈ ആശയം രൂപംകൊണ്ടതെന്ന് ടൂറിസം രംഗത്തെ പഴമക്കാര്‍ പറയുന്നു. ഹൗസ്‌ബോട്ട് ടൂറിസം മേഖലയുടെ തുടക്കക്കാര്‍ ആലപ്പുഴ സ്വദേശികളായ എ.ടി.ഡി.സിയുടെ ടി.ജി രഘു, ടൂര്‍ ഇന്ത്യയുടെ ബാബു വര്‍ഗീസ് എന്നിവരാണ്. ആദ്യത്തെ ബോട്ട് ഇവരില്‍ ആരുടേതെന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. 1991 നവംബര്‍ 15 ന് തന്റെ ഹൗസ് ബോട്ട് സഞ്ചാരികളുമായി യാത്ര നടത്തിയതിന്റെ തെളിവ് രഘുവിന്റെ കൈവശമുണ്ട്. പിന്നീട് ടോമി പുലിക്കാട്ടില്‍ അതിന് പുതിയ മാനങ്ങള്‍ നല്‍കി. പില്‍ക്കാലത്ത് പല തരത്തിലുള്ള ഹൗസ് ബോട്ടുകള്‍ ഓളപ്പരപ്പിലെത്തി. തടി വള്ളങ്ങളില്‍ നിന്നും ഇരുമ്പ് വള്ളങ്ങളായും മാറ്റം സംഭവിച്ചു. ഇരു നില ബോട്ടുകള്‍ അടക്കി വാണിരുന്ന രംഗത്ത് ഏറ്റവും ഒടുവില്‍ 400 പേര്‍ക്ക് കയറാവുന്ന ഭീമന്‍ ബോട്ടും എത്തുകയാണ്. വിശാലമായ കോണ്‍ഫറന്‍സ് ഹാളും ആഡംബര മുറികളുമൊക്കെയാണ് ഇതിന്റെ സവിശേഷത. സിനിമാതാരങ്ങള്‍ വരെ ഹൗസ് ബോട്ട് വ്യവസായത്തില്‍ ഒരുകൈ നോക്കാനെത്തിയത് ചരിത്രം. ഹൗസ് ബോട്ട് ടൂറിസം വിമര്‍ശനങ്ങളേറെ നേരിട്ടിട്ടുണ്ടെങ്കിലും വ്യവസായ, കാര്‍ഷിക മേഖലകളുടെ തകര്‍ച്ചയോടെ പ്രതിസന്ധിയിലായിരുന്ന ആലപ്പുഴ ജില്ലയ്ക്ക് പിടിവള്ളിയായി മാറുകയായിരുന്നു. എന്നാല്‍ വൈവിധ്യവല്‍ക്കരണത്തിന്റെ അഭാവം ഈ മേഖലയില്‍ മാന്ദ്യം സൃഷ്ടിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും മതിയായ സൗകര്യം ഒരുക്കുന്നതില്‍ ടൂറിസം വകുപ്പ് കാട്ടുന്ന അനാസ്ഥയുമാണ് തിരിച്ചടിയായിരിക്കുന്നത്. ഇതിനിടെ ആലപ്പുഴയേക്കാള്‍ കുറഞ്ഞ ചെലവില്‍ സഞ്ചാരികള്‍ക്ക് കായല്‍ യാത്രയും താമസവും ഭക്ഷണവും നല്‍കി ശ്രീലങ്കന്‍ ടൂറിസം സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. ശ്രീലങ്കയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കണ്ണിന് വിരുന്നേകുന്ന ദൃശ്യഭംഗി വേണ്ടത്ര ഇല്ലാത്തതിനാല്‍ ഒരിക്കല്‍ എത്തുന്ന സഞ്ചാരികള്‍ ഒന്നിലേറെ തവണ അവിടേക്ക് പോകാറില്ല. എന്നാല്‍ ആലപ്പുഴയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകരമായ ഒട്ടേറെ കാഴ്ചകളാണ് വിരുന്നാകുന്നത്. വിദേശ സഞ്ചാരികളില്‍ ഏറെയും പഠനവുമായി ബന്ധപ്പെട്ടാണ് ആലപ്പുഴയില്‍ എത്തുന്നത്. ഇങ്ങനെ എത്തുന്നവര്‍ വലിയ ഹോട്ടലുകള്‍ക്ക് പകരം വീടുകളും ഹോം സ്‌റ്റേയുമാണ് ഇപ്പോള്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത്. ആലപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് പഴമയുടെ നിറവിലുള്ള കെട്ടിടങ്ങളും വേമ്പനാട്ട് കായല്‍പരപ്പും പ്രകൃതി കനിഞ്ഞുനല്‍കിയ സൗന്ദര്യവും സാംസ്‌കാരിക കേന്ദ്രങ്ങളുമാണ്. ഇതുതന്നെയാണ് ഇവരെ വീണ്ടും ഇവിടേയ്ക്ക് എത്തിക്കുന്നത്. ആലപ്പുഴയില്‍ മാത്രം ആയിരത്തില്‍ അധികം ചെറുതും വലുതുമായ ഹൗസ് ബോട്ടുകളാണ് ഉള്ളത്. പ്രതിവര്‍ഷം ലക്ഷങ്ങളുടെ നികുതിയാണ് ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തരവാദിത്വ ടൂറിസം പദ്ധതി പോലെയുള്ളവ നടപ്പാകാത്തത് ടൂറിസത്തിന്റെ പ്രയോജനം സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തുന്നതിന് തടസമാകുന്നു. ജില്ലയുടെ പൈതൃകമായ സമ്പത്തുകള്‍ പലതും ഇന്നും ടൂറിസം സര്‍ക്യൂട്ടിന് പുറത്താണ് എന്ന ദുരവസ്ഥയുമുണ്ട്.

LIVE NEWS - ONLINE

 • 1
  47 mins ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  2 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  5 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  6 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  8 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  9 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  10 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  10 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  10 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍