Tuesday, September 25th, 2018

പട്ടാപ്പകല്‍ പത്തംഗസംഘം വീട് ഇടിച്ചുതകര്‍ത്തു

കൊല്ലം: കടയ്ക്കലില്‍ വയോധിക ദമ്പതികള്‍ താമസിക്കുന്ന വീട് പത്തംഗസംഘം പട്ടാപ്പകല്‍ അതിക്രമിച്ചുകയറി ഇടിച്ചുതകര്‍ത്തു. കുറ്റിക്കാട്, വാച്ചീക്കോണത്ത് കൊച്ചുവീട്ടില്‍ തപോധനന്‍, ശ്രീലത ദമ്പതിമാരുടെ വീടാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തപോധനനും സഹോദരി ശ്യാമളയും തമ്മില്‍ ഇടിച്ചുനിരത്തിയ വീടുള്‍പ്പെടെയുള്ള ഒരേക്കര്‍ വസ്തുവിനെ സംബന്ധിച്ച് 20 കൊല്ലമായി കോടതിയില്‍ കേസ് നടന്നുവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് പത്തംഗ സംഘം കാറിലും മണ്ണുമാന്തി യന്ത്രത്തിലുമായെത്തി വീട് തകര്‍ത്തത്. ഈ സമയം തപോധനനും ശ്രീലതയും വീട്ടിലുണ്ടായിരുന്നില്ല. വീട് തകര്‍ത്ത് പത്ത് … Continue reading "പട്ടാപ്പകല്‍ പത്തംഗസംഘം വീട് ഇടിച്ചുതകര്‍ത്തു"

Published On:Aug 3, 2018 | 8:01 am

കൊല്ലം: കടയ്ക്കലില്‍ വയോധിക ദമ്പതികള്‍ താമസിക്കുന്ന വീട് പത്തംഗസംഘം പട്ടാപ്പകല്‍ അതിക്രമിച്ചുകയറി ഇടിച്ചുതകര്‍ത്തു. കുറ്റിക്കാട്, വാച്ചീക്കോണത്ത് കൊച്ചുവീട്ടില്‍ തപോധനന്‍, ശ്രീലത ദമ്പതിമാരുടെ വീടാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തപോധനനും സഹോദരി ശ്യാമളയും തമ്മില്‍ ഇടിച്ചുനിരത്തിയ വീടുള്‍പ്പെടെയുള്ള ഒരേക്കര്‍ വസ്തുവിനെ സംബന്ധിച്ച് 20 കൊല്ലമായി കോടതിയില്‍ കേസ് നടന്നുവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് പത്തംഗ സംഘം കാറിലും മണ്ണുമാന്തി യന്ത്രത്തിലുമായെത്തി വീട് തകര്‍ത്തത്. ഈ സമയം തപോധനനും ശ്രീലതയും വീട്ടിലുണ്ടായിരുന്നില്ല. വീട് തകര്‍ത്ത് പത്ത് മിനിറ്റിനുള്ളില്‍ സംഘം സ്ഥലംവിടുകയായിരുന്നു വീട്ടിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും പാത്രങ്ങളുമുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് കടയ്ക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    14 mins ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 2
    1 hour ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 3
    2 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 4
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 5
    3 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 6
    4 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 7
    4 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 8
    5 hours ago

    മണല്‍ കടത്ത്; ഒരാള്‍ അറസ്റ്റില്‍

  • 9
    5 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു