Tuesday, July 23rd, 2019

വീട് നിര്‍മാണത്തില്‍ അഴിമതിയെന്ന്

വൈത്തിരി: അദിവാസി കോളനിയില്‍ ഐ.എ.വൈ വീട് നിര്‍മാണത്തില്‍ അഴിമതിയെന്ന് പരാതി. കല്‍പ്പറ്റ ബ്ലോക്കില്‍ അനുവദിച്ച ഐ.എ.വൈ വീട് നിര്‍മാണത്തിലാണ് അഴിമതി ആരോപിക്കപ്പെട്ടത്. പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വട്ടക്കുണ്ട് കാട്ടുനായ്ക്ക മാധവി ചന്ദ്രന്‍, രാമന്‍, വെള്ളന്‍ എന്നിവര്‍ക്ക് ഐ.എ.വൈയില്‍ അനുവദിച്ച വീട് നിര്‍മാണത്തിലാണ് ക്രമക്കേടത്രെ. കാട്ടുകല്ലുകള്‍ കൊണ്ടാണ് തറ നിര്‍മിച്ചത്. ഇതിന് മുകളില്‍ ബെല്‍റ്റ് പേരിന് മാത്രം. തുടര്‍ന്ന് ലിന്റല്‍ പൊക്കം വരെ വെട്ടുകല്ലുകൊണ്ട് ചുവരുണ്ടാക്കി. അതിന് ശേഷം കാലപ്പഴക്കം വന്ന സിമന്റ് കട്ട ഉപയോഗിച്ചാണ് ചുവര്‍ നിര്‍മിച്ചതെന്ന് … Continue reading "വീട് നിര്‍മാണത്തില്‍ അഴിമതിയെന്ന്"

Published On:Oct 15, 2013 | 3:55 pm

വൈത്തിരി: അദിവാസി കോളനിയില്‍ ഐ.എ.വൈ വീട് നിര്‍മാണത്തില്‍ അഴിമതിയെന്ന് പരാതി. കല്‍പ്പറ്റ ബ്ലോക്കില്‍ അനുവദിച്ച ഐ.എ.വൈ വീട് നിര്‍മാണത്തിലാണ് അഴിമതി ആരോപിക്കപ്പെട്ടത്. പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വട്ടക്കുണ്ട് കാട്ടുനായ്ക്ക മാധവി ചന്ദ്രന്‍, രാമന്‍, വെള്ളന്‍ എന്നിവര്‍ക്ക് ഐ.എ.വൈയില്‍ അനുവദിച്ച വീട് നിര്‍മാണത്തിലാണ് ക്രമക്കേടത്രെ. കാട്ടുകല്ലുകള്‍ കൊണ്ടാണ് തറ നിര്‍മിച്ചത്. ഇതിന് മുകളില്‍ ബെല്‍റ്റ് പേരിന് മാത്രം. തുടര്‍ന്ന് ലിന്റല്‍ പൊക്കം വരെ വെട്ടുകല്ലുകൊണ്ട് ചുവരുണ്ടാക്കി. അതിന് ശേഷം കാലപ്പഴക്കം വന്ന സിമന്റ് കട്ട ഉപയോഗിച്ചാണ് ചുവര്‍ നിര്‍മിച്ചതെന്ന് ആദിവാസികള്‍ പറയുന്നു.
ഒരു വീട് കോണ്‍ക്രീറ്റ് ചെയ്തു. മറ്റൊന്ന് ചുവരില്‍ പണി നിലച്ചു. മറ്റൊന്ന് തറയില്‍ ഒതുങ്ങി. ലിന്റല്‍ ലെവലിന് മുകളില്‍ കാലപ്പഴക്കം കൊണ്ട് ദ്രവിച്ച സിമന്റ് കട്ട കെട്ടി അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്താല്‍ ചുവരാകെ വിണ്ടുകീറി പൊളിയുമെന്ന് ഗുണഭോക്താക്കള്‍ പരാതിപ്പെട്ടിട്ടും ഇത് പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഓരോ വീടിനും രണ്ടര ലക്ഷം രൂപയാണ് ഐ എ വൈയില്‍ അനുവദിക്കുന്നത്. അന്‍പത്തിരണ്ടോളം കാട്ടുനായ്ക്ക കുടുംബങ്ങളാണ് വട്ടക്കുണ്ട് ആദിവാസി കോളനിയില്‍ ഉള്ളത്. മുമ്പ് സര്‍ക്കാറിന്റെ വീട് പദ്ധതി അഴിമതിയെ തുടര്‍ന്ന് വിവാദമായിരുന്നു.

LIVE NEWS - ONLINE

  • 1
    9 mins ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 2
    30 mins ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 3
    33 mins ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 4
    38 mins ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 5
    2 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 6
    15 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 7
    20 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 8
    21 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 9
    21 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍