വീട് തകര്‍ന്നുവീണു

Published:November 18, 2016

മലപ്പുറം: തേഞ്ഞിപ്പലത്ത് ചുള്ളോട്ടുപ്പറമ്പില്‍ തോട്ടത്തില്‍ സുബ്രഹ്മണ്യന്റെ വീട് തകര്‍ന്നുവീണു. സുബ്രഹ്മണ്യന്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവിടാന്‍ പോയ സമയത്തായിരുന്നു അപകടം. അടുത്ത ബന്ധുക്കള്‍ ആരും തന്നെ സുബ്രഹ്മണ്യനും മക്കള്‍ക്കും ഇല്ലാത്തതിനാല്‍ ഇനി ഇവര്‍ എവിടെ അന്തിയുറങ്ങും എന്നതിന് ഉത്തരം കിട്ടാതെ വിഷമിക്കുകയാണ് നാട്ടുകാര്‍. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, വൈസ് പ്രസിഡന്റ് വി സതി, വില്ലേജ് ഓഫിസര്‍ ദാസന്‍ അക്രമണ്ണില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.