Sunday, February 17th, 2019

ഹൗസ്‌ബോട്ട്;കായല്‍ മലിനീകരണം രൂക്ഷം

ആലപ്പുഴ: ജില്ലയില്‍ കായല്‍ മലിനീകരണം രൂക്ഷമാവുന്നതായി വ്യാപക പരാതി. പുതയ സീസണ്‍ ആരംഭിച്ച ശേഷവും ജില്ലയിലെ ഹൗസ് ബോട്ടുകളില്‍ 70 ശതമാനവും സര്‍വീസ് നടത്തുന്നത് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നാളിതുവരെ 589 ബോട്ടുകള്‍ക്ക് മലിനീകരണ നിയന്ത്രണബോര്‍ഡ് പരിശോധന നടത്തി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പകുതിയിലേറെ ബോട്ടുകളുടെയും അനുമതിപത്രത്തിന്റെ കാലവധികഴിഞ്ഞു. ഇത്തരം ബോട്ടുകള്‍ക്ക് സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കരുതെന്നാണ് നിയമമെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. വേമ്പനാട്ടുകായല്‍, കായംകുളം കായല്‍, പമ്പ, അച്ചന്‍കോവിലാറുകള്‍ എന്നീ ജലാശയങ്ങളിലാണ് ഹൗസ്‌ബോട്ടുകള്‍ കൂടുതലായും സര്‍വീസ് നടത്തുന്നത്. … Continue reading "ഹൗസ്‌ബോട്ട്;കായല്‍ മലിനീകരണം രൂക്ഷം"

Published On:Aug 23, 2013 | 5:53 pm

ആലപ്പുഴ: ജില്ലയില്‍ കായല്‍ മലിനീകരണം രൂക്ഷമാവുന്നതായി വ്യാപക പരാതി. പുതയ സീസണ്‍ ആരംഭിച്ച ശേഷവും ജില്ലയിലെ ഹൗസ് ബോട്ടുകളില്‍ 70 ശതമാനവും സര്‍വീസ് നടത്തുന്നത് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നാളിതുവരെ 589 ബോട്ടുകള്‍ക്ക് മലിനീകരണ നിയന്ത്രണബോര്‍ഡ് പരിശോധന നടത്തി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പകുതിയിലേറെ ബോട്ടുകളുടെയും അനുമതിപത്രത്തിന്റെ കാലവധികഴിഞ്ഞു.
ഇത്തരം ബോട്ടുകള്‍ക്ക് സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കരുതെന്നാണ് നിയമമെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. വേമ്പനാട്ടുകായല്‍, കായംകുളം കായല്‍, പമ്പ, അച്ചന്‍കോവിലാറുകള്‍ എന്നീ ജലാശയങ്ങളിലാണ് ഹൗസ്‌ബോട്ടുകള്‍ കൂടുതലായും സര്‍വീസ് നടത്തുന്നത്. ഹൗസ്‌ബോട്ടുകളിലെ മാലിന്യങ്ങള്‍ ബാഗുകളില്‍ സൂക്ഷിക്കുകയും ബോട്ടുകള്‍ പാര്‍ക്കുചെയ്യുന്ന സ്ഥലങ്ങളില്‍ ഭക്ഷ്യ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും പ്രത്യേകസ്ഥാനങ്ങളില്‍ നിക്ഷേപിക്കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ മാലിന്യങ്ങള്‍ കായലില്‍ തന്നെ നിക്ഷേപിക്കുകയാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കാനോ പുതുക്കി നല്‍കാനോ പാടില്ലെന്ന് ടൂറിസം ഡയറക്ടര്‍ക്കും പോര്‍ട്ട് ഡയറക്ടര്‍ക്കും നിര്‍ദേശം ലഭിച്ചെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. അനുമതിയില്ലാതെ നിരവധി ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി മലിനീകരണ നിയന്ത്രണബോര്‍ഡ് പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിനെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

LIVE NEWS - ONLINE

  • 1
    2 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    10 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    12 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും