Wednesday, April 24th, 2019

ഹോട്ടലില്‍ കള്ളന്‍; ഭക്ഷണം പാര്‍സ്സലാക്കി

മാനന്തവാടി: ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന് കക്കാന്‍ ഒന്നും കിട്ടാതയപ്പോള്‍ ഭക്ഷണം പൊതിഞ്ഞെടുത്ത് കള്ളസ്ഥലം വിട്ടു. മാനന്തവാടി നഗരസഭാ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മാതാ ഹോട്ടലിലാണ് കയറിയ കള്ളനാണ് ഭക്ഷണം പാര്‍സലാക്കി രക്ഷപ്പെട്ടത്. മോഷ്ടാവിന്റെ മുഴുവന്‍ ചലനങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഹോട്ടലിന്റെ വശങ്ങളിലുള്ള ചില്ല് ജനലിന്റെ പാളി മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. ക്യാഷ് കൗണ്ടറില്‍ പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും കിട്ടിയില്ല. പിന്നീട് നേരെ അടുക്കളയില്‍ കയറി ചപ്പാത്തിയും അയിലക്കറിയും പൊതിഞ്ഞെടുത്തു. കൂടെ രണ്ട് മുട്ടയും. നിര്‍ധനര്‍ക്ക് … Continue reading "ഹോട്ടലില്‍ കള്ളന്‍; ഭക്ഷണം പാര്‍സ്സലാക്കി"

Published On:Jul 24, 2018 | 8:08 am

മാനന്തവാടി: ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന് കക്കാന്‍ ഒന്നും കിട്ടാതയപ്പോള്‍ ഭക്ഷണം പൊതിഞ്ഞെടുത്ത് കള്ളസ്ഥലം വിട്ടു. മാനന്തവാടി നഗരസഭാ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മാതാ ഹോട്ടലിലാണ് കയറിയ കള്ളനാണ് ഭക്ഷണം പാര്‍സലാക്കി രക്ഷപ്പെട്ടത്. മോഷ്ടാവിന്റെ മുഴുവന്‍ ചലനങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഹോട്ടലിന്റെ വശങ്ങളിലുള്ള ചില്ല് ജനലിന്റെ പാളി മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. ക്യാഷ് കൗണ്ടറില്‍ പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും കിട്ടിയില്ല. പിന്നീട് നേരെ അടുക്കളയില്‍ കയറി ചപ്പാത്തിയും അയിലക്കറിയും പൊതിഞ്ഞെടുത്തു. കൂടെ രണ്ട് മുട്ടയും. നിര്‍ധനര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കാന്‍ ഹോട്ടലിന്റെ കൗണ്ടറില്‍ വച്ചിരുന്ന സംഭാവന പെട്ടിയുമെടുത്തു. പുറത്ത് കടന്ന് ഇത് പൊട്ടിച്ച് പണം എടുത്ത ശേഷം പെട്ടി ഉപേക്ഷിച്ചു. മുണ്ടും ഷര്‍ട്ടും ധരിച്ച മോഷ്ടാവ് മുഖം മറച്ചാണ് ഹോട്ടലിനുള്ളില്‍ കയറിയതും ഇറങ്ങിയതും. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പിആര്‍ ഉണ്ണികൃഷ്ണന്റേതാണ് ഹോട്ടല്‍. മാനന്തവാടി പോലീസ് കസെടുത്ത് അന്വേഷണം ആരംഭിച്ചു.

LIVE NEWS - ONLINE

  • 1
    8 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    9 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    11 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    12 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    14 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    14 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    18 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം