Tuesday, July 23rd, 2019

ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

കോട്ടയം: നഗരസഭ ആരോഗ്യവിഭാഗം കോട്ടയം, സംക്രാന്തി, കുമാരനല്ലൂര്‍, നാഗന്പടം, മെഡിക്കല്‍ കോളേജ് ആശുപത്രിപരിസരങ്ങളിലെ 16 ഹോട്ടലുകളില്‍ പരിശോധന നടത്തി. എട്ട് ഹോട്ടലുകളില്‍നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയാണ് പരിശോധന നടത്തിയത്. പഴകിയ ബീഫ്, ചിക്കന്‍, മട്ടണ്‍, മീന്‍കറി, ചോറ്, ചപ്പാത്തി, പൊറോട്ട, അച്ചാര്‍ എന്നിവ പിടിച്ചെടുത്തു. ഹോട്ടലുകളില്‍ കണ്ടെത്തിയ ഭക്ഷണങ്ങളില്‍ പലതിനും രണ്ടു ദിവസത്തോളം പഴക്കമുണ്ട്. ഉപയോഗിച്ച് പഴകിയ കറുത്ത എണ്ണയാണ് പാചകത്തിനായി ഉപയോഗിച്ചത്. നിരോധിച്ച പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് … Continue reading "ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു"

Published On:Jun 7, 2018 | 8:04 am

കോട്ടയം: നഗരസഭ ആരോഗ്യവിഭാഗം കോട്ടയം, സംക്രാന്തി, കുമാരനല്ലൂര്‍, നാഗന്പടം, മെഡിക്കല്‍ കോളേജ് ആശുപത്രിപരിസരങ്ങളിലെ 16 ഹോട്ടലുകളില്‍ പരിശോധന നടത്തി. എട്ട് ഹോട്ടലുകളില്‍നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയാണ് പരിശോധന നടത്തിയത്. പഴകിയ ബീഫ്, ചിക്കന്‍, മട്ടണ്‍, മീന്‍കറി, ചോറ്, ചപ്പാത്തി, പൊറോട്ട, അച്ചാര്‍ എന്നിവ പിടിച്ചെടുത്തു. ഹോട്ടലുകളില്‍ കണ്ടെത്തിയ ഭക്ഷണങ്ങളില്‍ പലതിനും രണ്ടു ദിവസത്തോളം പഴക്കമുണ്ട്. ഉപയോഗിച്ച് പഴകിയ കറുത്ത എണ്ണയാണ് പാചകത്തിനായി ഉപയോഗിച്ചത്. നിരോധിച്ച പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും മറ്റു ചില ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ കരുണ ഹോട്ടലിന്റെ അടുക്കളയും പരിസരവും വൃത്തിഹീനമായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ.തങ്കം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്യാംകുമാര്‍, ജീവന്‍ലാല്‍ എന്നിവരാണ് പരിശോധന നടത്തിയത്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    17 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    18 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    18 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    19 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    19 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    20 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    21 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു