Sunday, February 17th, 2019

ഇന്ന്‌ അഖിലേന്ത്യാ ഹോട്ടല്‍ പണിമുടക്ക്‌

തിരു: അശാസ്‌ത്രീയമായ നികുതി നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ്‌ ഒരു ദിവസത്തെ അഖിലേന്ത്യാ സമരം. മുംബൈയില്‍ ചേര്‍ന്ന അംഗീകൃത ഹോട്ടല്‍ അസോസിയേഷനുകളുടെ അംഗീകൃത കൂട്ടായ്‌മയാണ്‌ ഹോട്ടല്‍ അടച്ചിട്ട്‌ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്‌. അഖിലേന്ത്യാ ഹോട്ടല്‍ പണിമുടക്കിന്റെ ഭാഗമായി കേരളത്തിലും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിട്ട്‌ പ്രതിഷേധിക്കുന്നു. കേരളത്തില്‍ വന്‍കിട ഹോട്ടലുകള്‍ മുതല്‍ ചെറുകിട ഹോട്ടലുകള്‍ വരെ അടച്ചിടുമെന്ന്‌ ഹോട്ടല്‍ ആന്‍ഡ്‌ റെസ്‌റ്റോറന്റ്‌ അസോസിയേഷന്‍ പറഞ്ഞു. ഹോട്ടലില്‍ ഏതെങ്കിലും ഭാഗത്ത്‌ എസി ഉണ്ടെങ്കില്‍ വിളമ്പുന്ന എല്ലാ ഭക്ഷണത്തിനും സര്‍വീസ്‌ ടാക്‌സ്‌ നല്‍കണം. അതായത്‌, നോണ്‍ എസി സീറ്റിലിരുന്ന്‌ ഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ … Continue reading "ഇന്ന്‌ അഖിലേന്ത്യാ ഹോട്ടല്‍ പണിമുടക്ക്‌"

Published On:Apr 29, 2013 | 12:40 pm

തിരു: അശാസ്‌ത്രീയമായ നികുതി നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ്‌ ഒരു ദിവസത്തെ അഖിലേന്ത്യാ സമരം. മുംബൈയില്‍ ചേര്‍ന്ന അംഗീകൃത ഹോട്ടല്‍ അസോസിയേഷനുകളുടെ അംഗീകൃത കൂട്ടായ്‌മയാണ്‌ ഹോട്ടല്‍ അടച്ചിട്ട്‌ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്‌. അഖിലേന്ത്യാ ഹോട്ടല്‍ പണിമുടക്കിന്റെ ഭാഗമായി കേരളത്തിലും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിട്ട്‌ പ്രതിഷേധിക്കുന്നു. കേരളത്തില്‍ വന്‍കിട ഹോട്ടലുകള്‍ മുതല്‍ ചെറുകിട ഹോട്ടലുകള്‍ വരെ അടച്ചിടുമെന്ന്‌ ഹോട്ടല്‍ ആന്‍ഡ്‌ റെസ്‌റ്റോറന്റ്‌ അസോസിയേഷന്‍ പറഞ്ഞു. ഹോട്ടലില്‍ ഏതെങ്കിലും ഭാഗത്ത്‌ എസി ഉണ്ടെങ്കില്‍ വിളമ്പുന്ന എല്ലാ ഭക്ഷണത്തിനും സര്‍വീസ്‌ ടാക്‌സ്‌ നല്‍കണം. അതായത്‌, നോണ്‍ എസി സീറ്റിലിരുന്ന്‌ ഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ കൂടി ഭക്ഷണത്തിന്‌ സര്‍വീസ്‌ ടാക്‌സ്‌ നല്‍കണം. സംസ്‌ഥാന സര്‍ക്കാര്‍ ഈടാക്കുന്ന സെയില്‍സ്‌ ടാക്‌സിനു പുറമേയാണിത്‌. ഇത്‌ ചെറുകിട ഹോട്ടലുകളെ തകര്‍ക്കാനുളള പദ്ധതിയാണെന്ന്‌ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    8 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും