Monday, February 19th, 2018

ഹോട്ടലുകള്‍ അടഞ്ഞു; ചായയും ഭക്ഷണവും കിട്ടാതെ കണ്ണൂര്‍

കോഫി ഹൗസും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ചില കാന്റീനുകളും റെയില്‍വെ സ്റ്റേഷനിലെ ഹോട്ടലുകളും ചില തട്ടുകടകളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്.

Published On:Sep 13, 2017 | 1:09 pm

കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയിലെ ഹോട്ടലുകള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് നഗരത്തിലെത്തിയവര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. മാലിന്യസംസ്‌ക്കരണ പ്ലാന്റുകള്‍ ഇല്ലാത്തതിന്റെ പേരില്‍ കോര്‍പറേഷന്‍ സെക്രട്ടറി ചില ഹോട്ടലുകള്‍ക്ക് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ പരിധിയിലെ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് ഉടമകള്‍ ഇന്ന് പണിമുടക്കുന്നത്. ഇതിനെ തുടര്‍ന്ന് നഗരത്തിലെ മുഴുവന്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും അടഞ്ഞുകിടക്കുകയാണ്. ഇന്ത്യന്‍ കോഫി ഹൗസും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ചില കാന്റീനുകളും റെയില്‍വെ സ്റ്റേഷനിലെ ഹോട്ടലുകളും ചില തട്ടുകടകളും മാത്രമാണ് നഗരത്തിലും പരിസരത്തും തുറന്ന് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെല്ലാം അര്‍ദ്ധരാത്രിമുതല്‍ തന്നെ തിരക്ക് അനുഭവപ്പെട്ടു.
പലയിടത്തും നേരത്തെ തന്നെ ഭക്ഷണങ്ങള്‍ തീര്‍ന്നിരുന്നു. സര്‍ക്കാര്‍ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി കണ്ണൂരിലെത്തിയവരും വലിയ ബുദ്ധിമുട്ടാണ് ഹോട്ടലുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് അനഭവിക്കുന്നത്. മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ ഇല്ലാത്തതിന്റെ പേരില്‍ കോര്‍പറേഷന്‍ പരിധിയിലെ ചില ഹോട്ടലുകള്‍ക്ക് കോര്‍പറേഷന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. സംസ്‌ക്കരണ പ്ലാന്റുകള്‍ ഉണ്ടാക്കിയതിന് ശേഷം ഹോട്ടലുകള്‍ തുറന്നാല്‍ മതിയെന്നാണ് കോര്‍പറേഷന്‍ സെക്രട്ടറിയുടെ നിലപാട്. ഇതിലുള്ള പ്രതിഷേധമാണ് ഹോട്ടലുടമകളുടെ സമരത്തിന് കാരണമായത്.
കോര്‍പറേഷന്‍ സെക്രട്ടറി ധിക്കാരപരമായി പെരുമാറുന്നുവെന്ന ആക്ഷേപവും ഹോട്ടലുടമ ഭാരവാഹികള്‍ പങ്കുവയ്ക്കുന്നുണ്ട്. അടച്ച് പൂട്ടല്‍ നോട്ടീസ് നല്‍കിയതിനെതിരെ പരാതിയുമായി ചെന്ന അസോസിയേഷന്‍ ഭാരവാഹികളെ അധിക്ഷേപിക്കുന്ന നിലപാടാണ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ഹോട്ടലുകള്‍ തുറന്നില്ലെങ്കില്‍ ഇവിടെയൊന്നും സംഭവിക്കില്ലെന്നും മാളുകളിലും വന്‍കിട ഹോട്ടലുകളും തുറന്നാല്‍ തീരുന്ന പ്രശ്‌നമെ കണ്ണൂരിലുള്ളൂവെന്നും ഹോട്ടലുടമകള്‍ കുറെ കോടികള്‍ ഉണ്ടാക്കിയവരാണെന്നും അതുകൊണ്ട് ഹോട്ടലുകള്‍ അടഞ്ഞുകിടന്നാല്‍ പ്രശ്‌നങ്ങളില്ലെന്ന നിലപാടാണ് സെക്രട്ടറിക്കുള്ളതെന്നും ഹോട്ടലുടമകള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് കോര്‍പറേഷന്റെ ഭാഗത്ത് നിന്ന് മുന്‍കൈയെടുത്തില്ലെങ്കില്‍ സമരപരിപാടി ശക്തമാക്കാനാണ് ഹോട്ടല്‍ ഉടമ ഭാരവാഹികളുടെ തീരുമാനം.

 

 

LIVE NEWS - ONLINE

  • 1
    12 hours ago

    ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

  • 2
    13 hours ago

    പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

  • 3
    19 hours ago

    ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

  • 4
    22 hours ago

    നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

  • 5
    22 hours ago

    സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

  • 6
    23 hours ago

    മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

  • 7
    1 day ago

    തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  • 8
    1 day ago

    വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

  • 9
    2 days ago

    ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍