Friday, November 16th, 2018

രാവിലെ ഒരു ഗ്ലാസ്സ് ചൂടുവെള്ളം, ആരോഗ്യത്തിന് ഏറെ ഗുണം

എന്നാല്‍ ഒരു തവണ തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്

Published On:Sep 13, 2018 | 8:38 am

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ പലരും ഈ കാര്യത്തില്‍ പുറകോട്ടാണ്. വെള്ളം ആവശ്യത്തിന് കുടിക്കുന്നില്ല എന്നതാണ് സത്യം. വെള്ളം കുടിക്കാത്തത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വളരെ ഗുരുതരമാണ്. അതിനാല്‍ തന്നെ വെള്ളം ശരീരത്തിന് വേണ്ടത്ര കുടിക്കണം. അതും ചൂടുവെള്ളം തന്നെ കുടിക്കാന്‍ ശ്രമിക്കുക. ഇത് കൊണ്ടുള്ള ഗുണങ്ങള്‍ വലുതാണ്. ദിവസവും രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കാം. എന്നാല്‍ ഒരു തവണ തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നമ്മള്‍ മനസ്സിലാക്കണം.
പേശികളിലും മറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പിന് പരിഹാരം കാണാന്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചൂടുവെള്ളം. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിന് പെട്ടെന്ന് സഹായിക്കുന്നു.
വൃക്കയുടെ ആരോഗ്യം സംരക്ഷണത്തിനും വെള്ളം കുടിക്കണം. ശരീരത്തില്‍ പലപ്പോഴും വിഷാംശം അടിഞ്ഞ് കൂടുന്നത് വൃക്കയിലാണ്. ഇതിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു ഒരു ഗ്ലാസ്സ് വെള്ളം. വൃക്കയിലെ കല്ലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഒരു ഗ്ലാസ്സ് വെള്ളം. വൃക്കയിലെ എല്ലാ വിധത്തിലുള്ള വിഷാംശങ്ങളേയും പുറന്തള്ളുന്നതിന് സഹായിക്കുന്നു വെള്ളം.
ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചൂടുവെള്ളം. ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ചൂടുവെള്ളം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.
ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ട്. ഹൃദയസ്പന്ദനത്തിന്റെ കാര്യത്തില്‍ ഒരു ചെറിയ മാറ്റം സഭവിച്ചാല്‍ അത് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നു. ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും അനാരോഗ്യത്തിലേക്ക് നയിക്കുന്നു. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള ഓക്സിജന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    2 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    2 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 8
    5 hours ago

    വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍പന നടത്തി മടങ്ങയ 2 യുവാക്കള്‍ പിടിയില്‍

  • 9
    5 hours ago

    മാല പൊട്ടിച്ച് തള്ളിയിട്ടതിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍