Thursday, January 24th, 2019

ചൂടന്‍ മണവാട്ടിയായി കത്രീന

ഹാര്‍പ്പേഴ്‌സ് ബസാര്‍ ബ്രൈഡിന്റെ പുതിയ കവര്‍ പേജിലാണ് കത്രീന മോഡേണ്‍ വധുവായെത്തി നെഞ്ചിടിപ്പ് കൂട്ടുന്നത്.

Published On:Oct 13, 2017 | 9:47 am

ഹോട്ട് മണവാട്ടിയായി ബോളിവുഡ് നായിക കത്രീന കൈഫ് വൈറലാവുന്നു. ഹാര്‍പ്പേഴ്‌സ് ബസാര്‍ ബ്രൈഡിന്റെ പുതിയ കവര്‍ പേജിലാണ് കത്രീന മോഡേണ്‍ വധുവായെത്തി നെഞ്ചിടിപ്പ് കൂട്ടുന്നത്.
ഇറക്കം കൂടിയ കഴുത്തുള്ള ഡാര്‍ക്ക് പിങ്ക് ഗൗണില്‍ അതീവ സുന്ദരിയായിട്ടുണ്ട് താരം. വസ്ത്രത്തിനിണങ്ങും വിധം വലിയ മൂക്കുത്തിയും പച്ചനിറത്തിലുള്ള സില്‍വര്‍ മാലയും, പച്ചക്കല്ലിന്റെ ബ്രേസ്‌ലെറ്റും മോതിരവുമാണ് മണവാട്ടിയുടെ ആഭരണങ്ങള്‍. ചുരുട്ടി അലസമായിട്ടിരിക്കുന്ന മുടിയിഴകള്‍ കത്രീനയുടെ ഭംഗി ഒന്നുകൂടി വര്‍ധിപ്പിക്കുന്നു. കത്രീന തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്. ഫോട്ടോഷൂട്ടിന്റെ വീഡിയോയും പേജിലുണ്ട്. പ്രശസ്ത ഡിസൈനിസ്റ്റ് നൂപുര്‍ മേത്തയാണ് കത്രീനയെ ഒരുക്കിയിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നുലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. കഴിഞ്ഞ ഡിസംബറിലും മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വിവാഹവസ്ത്രമണിഞ്ഞ് കത്രീന ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു.

 

 

 

LIVE NEWS - ONLINE

  • 1
    1 min ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 2
    7 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 3
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 4
    14 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 5
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 6
    18 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 7
    18 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 8
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 9
    21 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല