ഹോട്ട് ആപ്പുമായി സണ്ണിലിയോണ്‍

Published:December 2, 2016

 

sunny-leone-app-full

 

 

 

 
ബോളിവുഡിലെ ഹോട്ട് ഗേളായ സണ്ണി ലിയോണ്‍ ആരാധകരെ രസിപ്പിക്കാന്‍ ഒരു പുത്തന്‍ ഐഡിയയുമായി രംഗത്ത്. സ്വന്തം പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കാനാണ് സണ്ണിയുടെ തീരുമാനം. ഉടന്‍ പുറത്തിറങ്ങുന്ന ആപ്പില്‍ തന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ലഭിക്കുമെന്ന് സണ്ണി ഉറപ്പ് നല്‍കുന്നു. ആപ്പിന്റെ ട്രയല്‍ വേര്‍ഷന് തന്നെ ആപ് സ്‌റ്റോറുകളില്‍ വന്‍ ഡിമാന്റാണ്.
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ചെയ്യുന്നത് പോലെ ഉപഭോക്താക്കളെ പരസ്യങ്ങള്‍ കാണിക്കുന്നതിനാല്‍ ആപ്പിന്റെ സേവനം തികച്ചും സൗജന്യമായിരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു. ആപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ആരാധകര്‍ക്ക് സമ്മാനം നല്‍കുമെന്നും വിവരമുണ്ട്.
ന്യൂയോര്‍ക്ക് കേന്ദ്രമായ എസ്‌ക്യാപെക്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് സണ്ണിയുടെ മൊബൈല്‍ ആപ്പ് തയാറായിരിക്കുന്നത്. ആപ്പ് ആരാധകര്‍ക്ക് സണ്ണിയുമായി നേരിട്ട് ചാറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്നാണ് വിവരം. സണ്ണിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം ഒരു കുടക്കീഴില്‍ ആരാധകര്‍ക്കു നല്‍കുകയാണ് ആപ്പിന്റെ ലക്ഷ്യം.ഇതുവഴി സണ്ണി ലിയോണിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അ

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.